• Logo

Allied Publications

Europe
ബെർലിൻ ക്രിസ്മസ് മാർക്കറ്റ് ആക്രമണം: തോക്ക് സ്വിറ്റ്സർലൻഡിൽ നിന്ന്
Share
സൂറിച്ച്: ബെർലിൻ ക്രിസ്മസ് മാർക്കറ്റ് ആക്രമണത്തിലെ ഭീകരൻ അനീസ് അംറി ഉപയോഗിച്ച തോക്ക് സ്വിറ്റ്സർലൻഡിൽ നിന്നും വാങ്ങിയതാണെന്ന് സ്വിസ് പോലീസ് സ്‌ഥിരീകരിച്ചു. 12 പേർ കൊല്ലപ്പെടുകയും. 48 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ട്രക്ക് ആക്രമണത്തിൽ ട്രക്ക് ഡ്രൈവറെ കൊലപ്പെടുത്താനും മിലാനിൽ പോലീസിനുനേരെ വെടിയുതിർക്കാനും ഉപയോഗിച്ചത് ഈ തോക്കാണ്.

ടുണീഷ്യൻ അഭയാർഥിയായ അമ്രി 2015 ൽ രണ്ടാഴ്ചയോളം സ്വിറ്റസർലൻഡിൽ താമസിച്ചിരുന്നതായും ബെർലിൻ ആക്രമണത്തിനു മുമ്പ് പലതവണ സ്വിസ് സന്ദർശിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു. ഐഎസ്എസ് ഭീകരനായ അമ്രിക്ക് പിസ്റ്റൾ നേടാൻ സ്വിസിൽ താമസിക്കുന്ന ആരെങ്കിലും സഹായിച്ചോ, അതോ അമ്രി വ്യാജ രേഖകൾ ഹാജരാക്കി തോക്ക് വാങ്ങിയോ എന്ന അന്വേഷണത്തിലാണ് സ്വിസ് പോലീസ്. അമ്രി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പലപ്രാവശ്യം സ്വിസ് നെറ്റ്വർക്ക് പരിധിയിൽ വന്നിട്ടുണ്ടെന്നും ഇവിടെ രജിസ്റ്റർ ചെയ്ത പല നമ്പരുകളിലും ബന്ധപ്പെട്ടിട്ടുണ്ടെന്നും പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്.

സ്വിസ് ഫെഡറൽ ജുഡീഷ്യൽ ബുക്കിൽ പേരില്ലെന്ന സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും ഹാജരാക്കുന്ന 18 വയസിന് മുകളിലുള്ളവർക്കാണ് തോക്ക് കൈവശം വയ്ക്കാനുള്ള അനുമതി ലഭിക്കുക. തോക്ക് പിന്നീട് കൈമാറ്റം ചെയ്താലും, പ്രവിശ്യ സർക്കാരുകളുടെ രേഖകളിൽ അത് മാറ്റേണ്ടതുണ്ട്. 12 ലക്ഷത്തോളം വിവിധ ഇനങ്ങളിൽപെട്ട തോക്കുകൾ സ്വിസിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.

എന്നാൽ സ്വിസ് സീരിയൽ നമ്പരുള്ള ഇതിന്റെ മൂന്നിരട്ടിയോളം വരുന്ന തോക്കുകൾ, സ്വിറ്റസർലൻഡിൽ ആളുകളുടെ കൈവശം ഉണ്ടെന്ന് പോലീസ് തന്നെ സമ്മതിക്കുന്നുണ്ട്. ഓൺലൈൻ ഷോപ്പുകളിൽ നിന്നുമാണ് ഈ വിധം തോക്കുകൾ അധികവും ആളുകളിൽ എത്തുന്നത്. ആയുധം കൈവശം വയ്ക്കുന്നത് കർശനമാക്കിക്കൊണ്ടുള്ള നിയമം താമസിയാതെ വരുമെങ്കിലും രജിസ്റ്റർ ചെയ്യാതെ നേരത്തെതന്നെ ആളുകൾ കൈവശം വച്ചിട്ടുള്ള തോക്കുകൾ നിയന്ത്രിക്കാൻ പുതിയ ആയുധ നിയമത്തിന് സാധിക്കുമോ എന്ന് വിമർശനം ഉയരുന്നുണ്ട്.

റിപ്പോർട്ട്: ടിജി മറ്റം

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.