• Logo

Allied Publications

Europe
വാൾട്ടർ സ്റ്റൈൻമയർ ജർമൻ പ്രസിഡന്റാവും
Share
ബർലിൻ: ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയർ (61) ജർമൻ ഫെഡറൽ റിപ്പബ്ലക്കിന്റെ അടുത്ത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടും. ജർമനിയുടെ പന്ത്രണ്ടാമത് പ്രസിഡന്റായിട്ടാണ് സ്റ്റൈൻമയർ അധികാരമേൽക്കുന്നത്. നിലവിൽ ജർമനിയുടെ വിദേശകാര്യ മന്ത്രിയാണ് സ്റ്റൈൻമയർ.

ചാൻസലർ ആംഗല മെർക്കലും അവരുടെ ക്രിസ്റ്റ്യൻ ഡമോക്രാറ്റിക് യൂണിയനും (സിഡിയു) എസ്പിഡിക്കാരനായ സ്റ്റൈൻമയറുടെ സ്‌ഥാനാർഥിത്വത്തിന് നേരത്തെ പച്ചക്കൊടി കാട്ടിയിരുന്നു.

മെർക്കലിന്റെ വിശാല മുന്നണി സർക്കാരിലെ കൂട്ടുകക്ഷികളായ സിഡിയുവും എസ്പിഡിയും തമ്മിൽ അഭിപ്രായ ഐക്യത്തിൽ എത്തിയതോടെ സ്റ്റൈൻമയർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന. ഫെബ്രുവരി 12 നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

നിലവിലെ പ്രസിഡന്റ് എഴുപത്തിയാറുകാരനായ യോവാഹിം ഗൗക്ക് രണ്ടാമൂഴത്തിന് താത്പര്യമില്ലെന്ന കാര്യം അറിയിച്ചതിനെ തുടർന്നാണ് സ്റ്റൈൻമയറിന് നറുക്കു വീണത്.

16 സംസ്‌ഥാനങ്ങൾ അടങ്ങുന്നതാണ് ഫെഡറൽ റിപ്പബ്ളിക് ഓഫ് ജർമനി. പാർലമെന്റിന്റെ ഉപരിസഭയും (ബുണ്ടസ്റാറ്റ്) അധോസഭയും (ബുണ്ടസ്ടാഗ്) സംയുക്‌തമായി ഭരണഘടനയുടെ 54ാം വകുപ്പ് അനുസരിച്ചാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. അഞ്ചുവർഷമാണ് പ്രസിഡന്റിന്റെ കാലാവധി. എൽക്കെയാണ് സ്റ്റൈൻമയറുടെ ഭാര്യ. ഇവർക്ക് ഒരു മകളുണ്ട്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ