• Logo

Allied Publications

Europe
നാറ്റോയെ സഹായിക്കാൻ യുഎസ് ടാങ്കുകൾ ജർമനിയിൽ
Share
ബർലിൻ: സോവ്യറ്റ് യൂണിയന്റെ പതനത്തിനുശേഷമുള്ള ഏറ്റവും വലിയ അമേരിക്കൻ സൈനിക വ്യൂഹം ജർമനിയിൽ കപ്പലിറങ്ങി. 87 ടാങ്കുകളും 133 സൈനിക വാഹനങ്ങളും ഉൾപ്പെടുന്ന ഷിപ്പ്മെന്റിന്റെ ആദ്യ ഘട്ടമാണെത്തിയത്.

ബ്രീമെർഹാവൻ തുറമുഖത്താണ് കപ്പൽ അടുത്തത്. 3500 സൈനികരും കപ്പലിൽ എത്തിച്ചേർന്നു. നാറ്റോ സേനയെ സഹായിക്കുന്നതിനാണ് ഈ പുറപ്പാട്. കിഴക്കൻ യൂറോപ്പിൽ റഷ്യ സൈനിക വിന്യാസം നടത്തുന്നതു സംബന്ധിച്ച ആശങ്കയാണ് ശീതയുദ്ധ കാലത്തിനു ശേഷമുള്ള ഏറ്റവും വലിയ സൈനിക മുന്നൊരുക്കങ്ങൾക്കു കാരണമായത്.

അതേസമയം, അമേരിക്കൻ സൈനിക സാന്നിധ്യം യൂറോപ്പിൽ വർധിപ്പിക്കുന്നത്, റഷ്യയുമായുള്ള സംഘർഷം വർധിപ്പിക്കാനേ സഹായിക്കൂ എന്ന ആശങ്കയും നിലനിൽക്കുന്നു. റഷ്യയുമായി ചർച്ച നടത്താൻ യൂറോപ്യൻ യൂണിയൻ തയാറാവണമെന്നാണ് ഇടതുപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നത്.

ഓപ്പറേഷൻ അറ്റ്ലാന്റിക് റിസോൾവ് എന്നു പേരിട്ടിരിക്കുന്ന സൈനിക നടപടിയുടെ ഭാഗമായാണ് അമേരിക്കൻ സൈനിക വിന്യാസം. ഒമ്പതു മാസം യൂറോപ്പിൽ നിരന്തര സാന്നിധ്യമാവുകയാണ് ലക്ഷ്യം. പോളണ്ടിലായിരിക്കും സൈനിക വ്യൂഹത്തിന്റെ ആദ്യ ക്യാംപ്. തുടർന്ന് എസ്റ്റോണിയ മുതൽ ബൾഗേറിയ വരെയുള്ള ഏഴു കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ തമ്പടിക്കും. ആസ്‌ഥാനം സ്‌ഥിരമായി ജർമനിയിലുമായിരിക്കും.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട