• Logo

Allied Publications

Europe
വംശീയ പരാമർശം: ജർമനിയുടെ യൂറോപ്യൻ കമ്മീഷണർക്ക് രൂക്ഷ വിമർശനം
Share
ബർലിൻ: ജർമനിയുടെ യൂറോപ്യൻ യൂണിയൻ കമ്മീഷണർ ഗുന്തർ ഓറ്റിങ്ങർക്കെതിരേ മനുഷ്യാവകാശ സംഘടനകളുടെ രൂക്ഷ വിമർശനം. മാനവ വിഭവശേഷി വകുപ്പ് കൈകാര്യം ചെയ്യാൻ ഓറ്റിങ്ങർ അയോഗ്യനായെന്നും വാദം.

സ്വവർഗരതിക്കാരെ അപമാനിക്കുന്ന തരത്തിലും വംശീയവും സ്ത്രീ വിവേചനപരവുമായ രീതിയിലും പ്രസ്താവന നടത്തിയതാണ് ഓറ്റിങ്ങറെ കുരുക്കിലാക്കിയിരിക്കുന്നത്. ഡിജിറ്റൽ സർവീസസ് കമ്മീഷണറായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ഒക്ടോബറിലാണ് ഹ്യൂമൻ റിസോഴ്സ് കമ്മിഷണറാക്കിയത്. ബൾഗേറിയയുടെ ക്രിസ്റ്റാലിന ജോർജിയേവയാണ് നേരത്തെ ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. അവർ ലോക ബാങ്കിലേക്കു മാറിയ സാഹചര്യത്തിലാണ് യൂറോപ്യൻ കമ്മീഷൻ മേധാവി ഴാങ് ക്ലോദ് ജങ്കർ പുതിയ നിയമനം നടത്തിയത്.

ചൈനക്കാരെ സ്ലിറ്റി ഐസ് എന്നു വിശേഷിപ്പിച്ചതാണ് നവംബറിൽ ഓറ്റിങ്ങർക്കെതിരേ കടുത്ത വിമർശനത്തിനു കാരണമായത്. പിന്നീട് ഇക്കാര്യത്തിൽ അദ്ദേഹം മാപ്പ് അപേക്ഷ നടത്തിയിരുന്നു. പിന്നീട്, സ്ത്രീകൾക്കെതിരേയും സ്വവർഗ വിവാഹത്തിനെതിരേയും ബെൽജിയൻ രാഷ്ര്‌ടീയ നേതാക്കൾക്കെതിരേയും അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയിരുന്നു. ഇത്തരം വിഷയങ്ങളിൽ യൂറോപ്യൻ പാർലമെന്റ് ഓറ്റിങ്ങറെ ചോദ്യം ചെയ്യാനും ഇരിക്കുകയാണ്. ഓക്സ്ഫാം ഇന്റർനാഷണൽ, ട്രാൻസ്പെരൻസി ഇന്റർനാഷണൽ തുടങ്ങിയ സംഘടനകൾ ഈ സാഹചര്യത്തിൽ അദ്ദേഹത്തെ കമ്മീഷണർ സ്‌ഥാനത്തുനിന്നു മാറ്റി നിർത്തണമെന്നാവശ്യപ്പെട്ട് തുറന്ന കത്തും നൽകി.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ