• Logo

Allied Publications

Europe
ആത്മഹത്യാ ടൂറിസത്തിന് സ്വിറ്റസർലൻഡിലേക്ക് ഒഴുക്ക്
Share
സൂറിച്ച്: ആത്മഹത്യാ ടൂറിസത്തിനുവേണ്ട സഹായം ഒരുക്കുന്ന സ്വിറ്റ്സർലൻഡിലെ സംഘടനയായ ഡിഗ്നിറ്റാസ് 2016 ൽ 201 പേർക്ക് മരണം ഒരുക്കിയതായി റിപ്പോർട്ടു ചെയ്തു. ഡിഗ്നിറ്റാസിൽ നിന്നും മരണം സ്വീകരിച്ചവരിൽ ആറ് പേർ മാത്രമാണ് സ്വിറ്റ്സർലൻഡുകാർ. ബാക്കി വരുന്ന 195 പേരും വിദേശത്തു നിന്നും ആത്മഹത്യാ ടൂറിസത്തിനായി വന്നവരാണ്.

ജർമനി 73, യുകെ 47, ഫ്രാൻസ് 30 എന്നിങ്ങനെയാണ് രാജ്യം തിരിച്ചുള്ള കണക്ക്. ഓസ്ട്രിയ, ഇസ്രായേൽ, യുഎസ്, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നുപോലും മരിക്കാനായി സ്വിറ്റസർലൻഡിലേക്കു ആളുകൾ എത്തിയതായി ഡിഗ്നിറ്റാസ് പറയുന്നു. ഇതേപോലെ മരണത്തിനു സൗകര്യം ചെയ്തു കൊടുക്കുന്ന മറ്റൊരു ഓർഗനൈസേഷനായ എക്സിറ്റിന്റെ കണക്കുകൾ കൂടെ കൂട്ടിയാൽ, സ്വിറ്റസർലൻഡിലേക്കു മരണത്തിനായി പ്രതിവർഷം വരുന്നവരുടെ എണ്ണം ഇനിയും ഉയരും.

ഡോക്ടറുടെ സാക്ഷ്യപത്രമുള്ള, ചികിൽസിച്ചാൽ സുഖപ്പെടാത്ത രോഗപീഡകൾ അനുഭവിക്കുന്നവർക്ക് ജീവിതം അവസാനിപ്പിക്കണമെന്ന് നിശ്ചയിച്ചാൽ അതനുവേണ്ട സൗകര്യങ്ങളാണ് ഡിഗ്നിറ്റാസ്, എക്സിറ്റ് പോലുള്ള സംഘടനകൾ നിശ്ചിത ഫീസ് ഈടാക്കി ചെയ്തു കൊടുക്കുന്നത്. ദയാവധത്തിന് ഒട്ടുമിക്ക രാജ്യങ്ങളിലും അനുമതി ഇല്ലാത്തപ്പോൾ, സ്വിറ്റസർലൻഡിൽ അതിന് അനുമതിയുള്ളതാണ് ആത്മഹത്യാ ടൂറിസ്റ്റുകളുടെ ഒഴുക്ക് കൂടാൻ കാരണം.

ഡിഗ്നിറ്റാസ് സംഘടനയിൽ അംഗത്വം എടുക്കുന്നവർക്കാണ് ഈ സൗകര്യങ്ങൾ ചെയ്യുന്നത്. ജർമനി, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവരിൽ അധികവും. 7764 പേർക്കാണ് നിലവിൽ ഡിഗ്നിറ്റാസിൽ അംഗത്വം ഉള്ളത്. ഇതിൽ 473 പേർ 2016 ൽ മാത്രം പുതുതായി അംഗത്വം എടുത്തവരാണ്. ഇത് 2015 നെ അപേക്ഷിച്ച് ഒമ്പത് ശതമാനം കൂടുതലാണ്. എന്നാൽ മരണം സ്വീകരിച്ചവരുടെ എണ്ണം 222 ൽ നിന്നും 201 ലേക്ക് പോയ വർഷം കുറഞ്ഞെന്നും ഡിഗ്നിറ്റാസ് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്‌തമാക്കി.

റിപ്പോർട്ട്: ടിജി മറ്റം

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ