• Logo

Allied Publications

Europe
ജർമനിയിൽ കൊടുങ്കാറ്റും വെള്ളപ്പൊക്കവും മഞ്ഞുവീഴ്ചയും ശക്‌തമായി
Share
ബർലിൻ: ശക്‌തമായ കൊടുങ്കാറ്റിനെത്തുടർന്ന് ജർമനിയിൽ ആകമാനം പ്രതികൂല കാലാവസ്‌ഥ. രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങൾ പ്രളയക്കെടുതിയിലായപ്പോൾ, തെക്കൻ ഭാഗങ്ങളിൽ മഞ്ഞു വീഴ്ച കനത്തു.

ആക്സൽ കൊടുങ്കാറ്റാണ് പൊടുന്നനെ കാലാവസ്‌ഥ ദുഷ്കരമാകാൻ കാരണം. ബുധനാഴ്ച മുഴുവൻ രാജ്യത്തുടനീളം ഈ അവസ്‌ഥ തുടർന്നു. ഹാംബുർഗ് ഹാർബറിൽ നേരത്തെ തന്നെ വെള്ളപ്പൊക്കമായിരുന്നത് ഇതോടെ രൂക്ഷമായി.ബാൾട്ടിക് സമുദ്രത്തിൽ വേലിയേറ്റം അതിരൂക്ഷമാണ്. രണ്ട് മീറ്ററോളം ഉയരത്തിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

123 കിലോ മീറ്റർ വേഗതയിലാണ് കൊടുംങ്കാറ്റ് ആഞ്ഞടിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വീടുകൾ, വാഹനങ്ങൾ തുടങ്ങിയവ വെള്ളത്തിലായി. നിരവധി വാഹനങ്ങൾ വെള്ളത്തിൽ ഒലിച്ചു പോയി. കോടികളുടെ നഷ്‌ടമുണ്ടായതായി കണക്കാക്കപ്പെടുന്നു.

കഴിഞ്ഞ പത്തു വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ പ്രളയമാണിതെന്നാണ് ഫെഡറൽ മാരിടൈം ഏജൻസിയുടെ അറിയിപ്പിൽ പറയുന്നത്. മധ്യജർമനിയിലെ ഏറ്റവും ഉയർന്ന പർവതമായ ബ്രോക്കനിൽ ചുഴലിക്കാറ്റും റിപ്പോർട്ട് ചെയ്തു.

പുതുവർഷത്തെ വരവേറ്റ് ജർമനിയിൽ മഞ്ഞു വീഴ്ച ശക്‌തമായി. നോർത്ത് റൈൻ വെസ്റ്റ്ഫാലിയ, സാക്സണി, സാക്സണി–അൻഹാൾട്ട്, തുരിംഗൻ ബർലിൻ, ബ്രാൻഡൻബുർഗ് എന്നിവിടങ്ങളിലാണ് മഞ്ഞു വീഴ്ച ഏറ്റവും കനത്തത്. ജർമനിയിൽ മഞ്ഞുവീഴ്ചയെ തുടർന്നുള്ള അപകടത്തിൽ ഇതിനോടകം അഞ്ചു പേർക്ക് ജീവഹാനി സംഭവിച്ചതായാണ് റിപ്പോർട്ട്.

ജനുവരി ഒന്നുമുൽ മഞ്ഞു പെയ്യുന്ന സ്‌ഥിതിയാണ് പലടിയങ്ങളിലും. നോർത്ത്റൈൻ വെസ്റ്റ്ഫാലിയയിൽ ഇതു റോഡ് ഗതാഗതം അപകടകരമാക്കുകയും ചെയ്തു. ഇത്ര വലിയ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാതെയാണ് പലരും വാഹനങ്ങളുമായി നിരത്തിലിറങ്ങിയത്. മൂടൽമഞ്ഞുമൂലം വാഹനാപകടങ്ങളും നിത്യ സംഭവമായി മാറുന്നു.

വരുന്ന ദിവസങ്ങളിലും ഇവിടെ കനത്ത മഞ്ഞുവീഴ്ച തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. വാരാന്ത്യത്തിൽ താപനില ജർമനിയിൽ മൈനസ് 26 വരെ താഴാൻ ഇടയുണ്ടെന്നാണ് പ്രവചനം.

മറ്റു യൂറോപ്യൻ രാജ്യങ്ങളിലും കനത്ത മഞ്ഞുവീഴ്ചയുണ്ട്. ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് സ്വീഡൻ, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളും ശൈത്യത്തിന്റെ പിടിയിലായി.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.