• Logo

Allied Publications

Europe
ലുഫ്താൻസയെ മറികടന്ന് റൈൻ എയർ യൂറോപ്പിൽ ഒന്നാമത്
Share
സൂറിച്ച്: വിമാന യാത്രക്കാരുടെ എണ്ണത്തിൽ യൂറോപ്പിൽ ലുഫ്താൻസക്ക് ആദ്യ സ്‌ഥാനം നഷ്ടമായി. ഐറിഷ് ബജറ്റ് എയർലൈൻസായ റൈൻ എയർ ആണ് ലുഫ്താൻസയെ മറികടന്ന് ഒന്നാം സ്‌ഥാനത്തെത്തിയത്. പോയ വർഷം 11.70 കോടി യാത്രക്കാരാണ് റൈൻ എയറിൽ പറന്നത്. ഏകദേശം 15 ശതമാനത്തിന്റെ വർധനവ് റൈൻ എയർ നേടിയപ്പോൾ, ലുഫ്താൻസ ഗ്രൂപ്പിൽ 11.09 കോടിയോളം യാത്രക്കാരും പറന്നു.

റൈൻ എയർ ഒറ്റയ്ക്ക് ഇത്രയും യാത്രക്കാരെ നേടിയ സ്‌ഥാനത്ത്, ലുഫ്താൻസ ഗ്രൂപ്പിൽ ലുഫ്താൻസയെ കൂടാതെ സ്വിസ്, ഓസ്ട്രിയൻ എയർലൈൻസ്, യൂറോ വിംഗ്സ് എന്നീ നാല് എയർലൈൻസുകൾ ചേർന്നാണ് ഇത്രയും യാത്രക്കാരെ നേടിയതെന്ന വ്യത്യാസമുണ്ട്.

ഏറെക്കാലമായി യൂറോപ്പിലെ വിമാനയാത്രക്കാരുടെ കാര്യത്തിൽ മുന്നിലായിരുന്ന ലുഫ്താൻസയെ, മൈക്കിൾ ഓ ലെയറിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ വിവിധ പരിഷ്കാരങ്ങളിലൂടെയാണ് റൈൻ എയർ മറികടന്നത്.

ചെലവേറിയ വലിയ വിമാനത്താവളങ്ങളെ ഒഴിവാക്കിയിരുന്ന റൈൻ എയർ, ഓ ലെയറിയുടെ വരവോടെ ലുഫ്താൻസയുടെ മെയിൻ ഹബായ ഫ്രാങ്ക്ഫർട്ട് അടക്കമുള്ള മെയിൻ എയർപോർട്ടുകളിലേക്കും സർവീസ് ആരംഭിച്ചതാണ് ഇതിൽ മുഖ്യം. 2015 ൽ ലുഫ്താൻസായിൽ 10.77 കോടിയും റൈൻ എയറിൽ 10.14 കോടി യാത്രക്കാരുമാണ് യാത്ര ചെയ്തത്. ആഴ്ചകൾ നീണ്ടുനിന്ന പൈലറ്റുമാരുടേയും മറ്റും സമരമാണ് ലുഫ്താൻസയെ പിന്നിലാക്കിയത്.

അതേസമയം യാത്രക്കാരുടെ എണ്ണത്തിൽ റൈൻ എയറിന് പിന്നിലായെങ്കിലും വരുമാനത്തിന്റെ കാര്യത്തിൽ ലുഫ്താൻസ തന്നെയാണ് യൂറോപ്പിൽ മുന്നിൽ.

റിപ്പോർട്ട്: ടിജി മറ്റം

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട