• Logo

Allied Publications

Europe
ഡബ്ല്യുഎംസി അവാർഡ് മേരി മക്ക്കോർമക്കിന് സമ്മാനിച്ചു
Share
ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിലിന്റെ ഈ വർഷത്തെ സോഷ്യൽ റെസ്പോൺസിബിലിറ്റി അവാർഡ് (Social Responsibiltiy Award) അസീസി ചാരിറ്റബിൾ ഫൗണ്ടേഷൻ സ്‌ഥാപക മേരി മക്ക്കോർമക്കിന് സമ്മാനിച്ചു. ക്രിസ്മസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ

ഇന്ത്യൻ അംബാസഡറുടെ പ്രതിനിധി ഫസ്റ്റ് സെക്രട്ടറി ബെഞ്ചമിൻ ബസ്ര ശില്പവും ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്റ് മാത്യു ജേക്കബ് സർട്ടിഫിക്കറ്റും മേരിക്ക് സമ്മാനിച്ചു. വിവിധ ഇന്ത്യൻ സംഘടനകളെ പ്രതിനിധീകരിച്ച്, ജോജി എബ്രഹാം, ഫാ. ജോർജ് തങ്കച്ചൻ ഡ്രോഹെഡാ, ജോർജ് പുറപ്പത്താനം, ബേബി പേരപ്പാടൻ, റെജി കൂട്ടുങ്കൽ, ലിങ്ക്വിൻസ്റ്റാർ മാത്യു, ബിനു അന്തിനാട് എന്നിവർ മേരിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ പ്രസിഡന്റ് ടിജോ മാത്യു, സെക്രട്ടറി ബാബു ജോസഫ് എന്നിവർ പ്രസംഗിച്ചു.

തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. മധുരവും കേക്കുമായി സാന്തയുടെ വരവ് കുട്ടികളെ ഏറ്റവും ആകർഷിച്ചു. ബിനോ ജോസ് എഴുതി സംവിധാനം ചെയ്ത സാമൂഹിക ലഘു നാടകം ‘കാത്തിരുപ്പ്’ ഏറെ ശ്രദ്ധിക്കപ്പെട്ടു. ചടങ്ങിൽ ഡബ്ല്യുഎംസി നൃത്താഞ്ജലി ആൻഡ് കലോത്സവ വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും കലാ തിലകപട്ടം നേടിയ സപ്താ രാമൻ നമ്പൂതിരിക്കും സ്വരാ രാമൻ നമ്പൂതിരിക്കുമുള്ള പ്രത്യേക ട്രോഫികളും ഗ്ലോബൽ പ്രസിഡന്റ് മാത്യു ജേക്കബ് സമ്മാനിച്ചു. വിഭവ സമൃദ്ധമായ ക്രിസ്മസ് വിരുന്നോടെ ആഘോഷങ്ങൾ സമാപിച്ചു.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്