• Logo

Allied Publications

Europe
യൂറോപ്യൻ യൂണിയനിൽ ഓരോ മാസവും രജിസ്റ്റർ ചെയ്യപ്പെടുന്നത് 1.10 ലക്ഷത്തോളം അഭയാർത്ഥി അപേക്ഷകൾ, ഏറ്റവും പ്രിയം ജർമനിക്ക്
Share
സൂറിച്ച്: യൂറോപ്പ്യൻ യൂണിയനിലെ വിവിധ രാജ്യങ്ങളിലായി 2016 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 9.88 ലക്ഷം അഭയാർത്ഥി അപേക്ഷകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടതെന്നു ഇ യു വിന്റെ സ്റ്റാറ്റിസ്റ്റിക് വിഭാഗമായ യൂറോസ്റ്റാറ്റ് പറയുന്നു. ഇതിൽ 6.58 ലക്ഷം പേരും ജർമനിയിലാണു രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇയു വിലെ ഇതര 27 രാജ്യങ്ങളിൽ ഒട്ടാകെ ലഭിച്ച 3.3 ലക്ഷം അപേക്ഷകൾ ജർമനിയിൽ ലഭിച്ചതിന്റെ പകുതിയോളം മാത്രമേ വരുന്നുള്ളെന്ന് യൂറോസ്റ്റാറ്റ് കണക്കുകൾ തെളിയിക്കുന്നു.

ഇറ്റലിയും(85,000) ഫ്രാൻസും (62,000) ആണ് അഭയാർത്ഥികൾക്ക് പ്രിയപ്പെട്ട രാജ്യങ്ങളുടെ കാര്യത്തിൽ രണ്ടും, മൂന്നും സ്‌ഥാനങ്ങളിൽ. ഒൻമ്പത് മാസ കാലയളവിൽ ഒട്ടാകെ ലഭിച്ച 9.88 ലക്ഷത്തിൽ 7.56 ലക്ഷം അപേക്ഷകളിൽ തീരുമാനം എടുത്തെന്നും, ഇതിൽ പകുതിയോളം ജർമനിയിൽ ആണെന്നും യൂറോസ്റ്റാറ്റ് പറയുന്നു.

എന്നാൽ രജിസ്റ്റർ ചെയ്ത കണക്കുമായി യഥാർത്ഥത്തിൽ യൂറോപ്പിലേക്ക് കടന്ന അഭയാർഥികളുടെ കണക്കിന് സാമ്യം ഉണ്ടാവില്ലെന്നും യൂറോസ്റ്റാറ്റ് വ്യക്‌തമാക്കി. 2016 ൽ രജിസ്റ്റർ ചെയ്ത അപേക്ഷകർ മിക്കവരും 2015 ൽ തന്നെ യൂറോപ്പിൽ എത്തിയവരാണ്. അനുകൂല സാഹചര്യങ്ങൾ മനസിലാക്കാൻ രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് സഞ്ചരിച്ചു സമയം എടുത്താണ് പലപ്പോഴും അപേക്ഷ നൽകുന്നത്.

യൂറോപ്പ്യൻ യൂണിയനിൽ ഉൾപ്പെടാത്ത സ്വിറ്റ്സർലൻഡ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലെ അഭയാർത്ഥി അപേക്ഷകൾ ഈ കണക്കിൽ ഉൾപ്പെടുന്നില്ല. അപേക്ഷകളിൽ വിപരീത തീരുമാനം ഉണ്ടാകുമെന്നു പേടിച്ചു അധികൃതർക്ക് പിടികൊടുക്കാതെ അഭയാർത്ഥികൾ മുങ്ങുന്നതും പതിവാണ്. സ്വിറ്റസർലണ്ടിൽ രെജിസ്റ്റർചെയ്യപ്പെടുന്ന അപേക്ഷകളിലെ 60 ശതമാനത്തോളം പേരെ കാണാതാകുന്നതായി, സ്വിസ് ഫെഡറൽ മൈഗ്രഷൻ ഡിപ്പാർട്ടമെന്റ് സെക്രട്ടറി മാരിയോ ഗെറ്റികാർ സ്‌ഥിരീകരിക്കുന്നു.

റിപ്പോർട്ട്: ടിജി മറ്റം

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്