• Logo

Allied Publications

Europe
ബ്രിസ്കയ്ക്ക് പുതിയ നേതൃത്വം
Share
ബ്രിസ്റ്റോൾ: എണ്ണൂറിൽപരം മലയാളി കുടുംബങ്ങൾ അധിവസിക്കുന്ന ബ്രിസ്റ്റോളിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന പൊതു സംഘടനയായ ബ്രിസ്റ്റോൾ കേരളൈറ്റ്സ് അസോസിയേഷന് പുതിയ നേതൃത്വം.

ബ്രിസ്റ്റോളിൽ വിവിധ പ്രദേശങ്ങളിലായി പ്രവർത്തിക്കുന്ന പ്രാദേശിക മലയാളി അസോസിയേഷനുകളിൽ നിന്നും അയൽക്കൂട്ടങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ ചേർന്നാണ് ബ്രിസ്കയുടെ കമ്മിറ്റി രൂപീകരിക്കുന്നത്. അസോസിയേഷൻ ഓഫ് സൗത്ത്മേട് കേരളൈറ്റ്സ് (ആസ്ക് സൗത്ത്മേട്), ഹെൻബറി ആൻഡ് ബെന്ററി മലയാളി അസോസിയേഷൻ, ഷറാംപ്റ്റൻ മലയാളി അസോസിയേഷൻ, യുണൈറ്റഡ് ബ്രിസ്റ്റോൾ മലയാളി അസോസിയേഷൻ (യുബിഎംഎ), സ്നേഹ അയൽക്കൂട്ടം ഫിഷ്പോണ്ട്സ്, കേരളൈറ്റ്സ് ആർട്സ് ആൻഡ് ലിറ്റററി ക്ലബ് (കല സെന്റ് ജോർജ്), ബ്രാഡ്ലിസ്റ്റോക്ക് മലയാളി അസോസിയേഷൻ, സാന്ത്വനം ഫ്രഞ്ചയ്, സിറ്റി സെന്റർ മലയാളി അസോസിയേഷൻ, ബ്രെസ്ലിങ്ങ്ടൺ, വിറ്റ്ചർച്, ബിഷപ് വർത്ത്, നോൾ മലയാളി അസോസിയേഷനുകൾ എന്നിവയിൽ നിന്നും അംഗബല അനുപാതികമായിട്ടാണ് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്.

2016 ഒക്ടോബറിൽ നടന്ന ബ്രിസ്കയുടെ വാർഷിക പൊതുയോഗമാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയംഗങ്ങൾക്ക് ഔദ്യോഗിക അംഗീകാരം നൽകിയത്. തുടർന്ന് നവംബർ 11ന് സൗത്ത് കമ്യൂണിറ്റി ഹാളിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പ്രസിഡന്റായി മാനുവൽ മാത്യുവും (സ്നേഹ ഫിഷ്പോണ്ട്സ്), വൈസ് പ്രസിഡന്റായി ബിജു പപ്പാറിൽ വർക്കിയും (യുബിഎംഎ) ജനറൽ സെക്രട്ടറിയായി പോൾസൺ മേനാച്ചേരിയും (കല സെന്റ് ജോർജ്), ജോയിന്റ് സെക്രട്ടറിയായി ശ്രീനിവാസ് മാധവനും (സിറ്റി സെന്റർ), ട്രഷററായി ബിജു ഏബ്രഹാമും (ആസ്ക്സൗത്ത്മേട്), ജോയിന്റ് ട്രഷററായി ബിനു ഏബ്രഹാമും (സാന്ത്വനം ഫ്രഞ്ചയ്), ആർട്സ് ക്ലബ് സെക്രട്ടറിമാരായി സെബാസ്റ്റ്യൻ ലോനപ്പൻ (സ്നേഹ അയൽക്കൂട്ടം ഫിഷ്പോണ്ട്സ്), സന്ദീപ് കുമാർ (ബ്രാഡ്ലി സ്റ്റോക്ക്), സ്പോർട്സ് സെക്രട്ടറിയായി സുബിൻ സിറിയക് (ബ്രാഡ്ലി സ്റ്റോക്ക്), പിആർഒ ആയി ജെഗി ജോസഫ് (യുബിഎംഎ), യൂത്ത് വെൽഫെയർ ഓഫീസറായി ജോജി മാത്യു (സ്നേഹ ഫിഷ്പോൻഡ്സ്) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി

അപ്പു മണലിത്തറ (ഷറാംപ്റ്റൻ അസോസിയേഷൻ), ജസ്റ്റിൻ മഞ്ഞളി (ഹെൻബെറി ആൻഡ് ബെന്റി), ജെറിൻ മാത്യു ചക്കാലപ്പടവിൽ (വിറ്റ് ചർച് ബിഷപ് വർത്ത്), ബ്രിസ്ക മുൻ വൈസ് പ്രസിഡന്റ് ജോൺസൻ തോമസ് (കല സെന്റ് ജോർജ്), ജോഷി പോൾ (ഹെൻബറി ആൻഡ് ബെന്റി), ജിനേഷ് ബേബി (ആസ്ക്സൗത്തമേഡ് ), റോയ് കെ. ഔസേപ്പ് (ആസ്ക് സൗത്തമേഡ്), എൽദോ വർഗീസ് (ആസ്ക് സൗത്തമേഡ്), റെജി തോമസ് (യുബിഎംഎ) എന്നിവരേയും തെരഞ്ഞെടുത്തു.

ബ്രിസ്ക മുൻ കമ്മിറ്റി പ്രസിഡന്റ് തോമസ് ജോസഫ്, ജനറൽ സെക്രട്ടറി ജോസ് തോമസ് (ബോബി മാറാമാറ്റം), ട്രഷറർ റെജി തോമസ് മാണികുളം എന്നിവർ എക്സ് ഒഫീഷ്യോ അംഗങ്ങൾ ആയിരിക്കും.

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.