• Logo

Allied Publications

Europe
പോലീസ് വലയത്തിൽ ജർമനിയിൽ പുതുവർഷം ആഘോഷിച്ചു
Share
ബർലിൻ: കഴിഞ്ഞ വർഷത്തെ പുതുവർഷ രാവിൽ സംഭവിച്ചതു പോലുള്ള അനിഷ്‌ട സംഭവങ്ങളൊന്നുമില്ലാതെ ജർമനിയിൽ പുതുവർഷ ആഘോഷങ്ങൾ കെട്ടടങ്ങി. രാജ്യത്താകമാനം പോലീസുകാരും മറ്റു സുരക്ഷാ ഉദ്യോഗസ്‌ഥരുമായി 10,000 പേരെ നിയോഗിച്ചിരുന്നു. ഇവർ അക്ഷരാർഥത്തിൽ തീർത്ത വലയത്തിനുള്ളിലാണ് ആഘോഷ പരിപാടികളെല്ലാം നടത്തിയത്.

സംശയം തോന്നിയവരെയൊക്കെ പോലീസ് കസ്റ്റഡിയിലെടുത്തു. കുഴപ്പക്കാരെന്നു തോന്നിയ ആയിരത്തോളം പേരെ പോലീസ് നിയന്ത്രിച്ച്, നിർദിഷ്‌ട സ്‌ഥലങ്ങളിൽ മാത്രം പോകാൻ അനുവദിച്ചു. ബർലിനിൽ 10 ലക്ഷം പേരാണ് പുതുവർഷാഘോഷത്തിനായി ഒത്തുകൂടിയത്. ബ്രാൻഡൻബുർഗ് ഗേറ്റായിരുന്നു എല്ലാവരുടെയും ആകർഷണ കേന്ദ്രം. കനത്ത സുരക്ഷയും കടുത്ത നിയന്ത്രണവും രാജ്യത്താകമാനം ഏർപ്പെടുത്തിയിരുന്നു.

കഴിഞ്ഞ തവണ പ്രശ്നമുണ്ടാക്കിയവരെ പോലെ തോന്നിക്കുന്നവരെയൊക്കെ പോലീസ് പിടികൂടുന്ന അവസ്‌ഥ ഇടയ്ക്ക് ചെറിയ പ്രതിഷേധങ്ങൾക്കും ഇടയാക്കി. നോർത്ത് ആഫ്രിക്കക്കാരെ പോലീസ് പ്രത്യേകം നിരീക്ഷിച്ചിരുന്നു. ആഘോഷങ്ങൾക്ക് തിളക്കം നഷ്‌ടമാവാതിരിക്കാൻ സുരക്ഷ ശക്‌തമാക്കിയിരുന്നു. ആക്രമണം തടയുന്നതിന് പഴുതടച്ച സുരക്ഷയാണ് ഒരുക്കിയതെന്ന് ബർലിൻ പോലീസ് പറഞ്ഞു.

1700 പോലീസ് ഓഫീസർമാരെയാണ് വിന്യസിച്ചത്. വെടിമരുന്നു പ്രയോഗങ്ങളും ഗ്ലാസ് ബോട്ടിലുകളും നിരോധിച്ചിരുന്നു. ഡിസംബറിൽ ബർലിനിലെ ക്രിസ്മസ് മാർക്കറ്റിൽ നടന്ന ആക്രമണത്തിൽ 12 പേരുടെ ജീവൻ പൊലിഞ്ഞ പശ്ചാത്തലത്തിലാണിത്.

പാരിസിലെ ഈഫൽ ടവറിനു സമീപത്തും വെടിമരുന്നുപ്രയോഗം നിരോധിച്ചിരുന്നു.രാജ്യത്ത് പൊതുഅവധി ദിനങ്ങളിൽ 90,000ത്തോളം പോലീസുകാരെ വിന്യസിച്ചതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബ്രൂണോ ലീ റോക്സ് പറഞ്ഞു. പുതുവത്സരദിനത്തിൽ ആക്രമണത്തിന് പദ്ധതിയിട്ടെന്നു സംശയിച്ച് മൂന്നു പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 2016 മാർച്ചിൽ നടന്ന ഭീകരാക്രമണത്തിൽ മുന്നൂറിലേറെ പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ ആക്രമണ ഭീഷണി മുന്നിൽക്കണ്ട് ബ്രസൽസിലും സുരക്ഷ ശക്‌തമാക്കിയിരുന്നു.

കഴിഞ്ഞവർഷവും പുതുവർഷാഘോഷത്തിന് ഭാഗിക നിരോധനം ഏർപ്പെടുത്തിയിരുന്നു. സ്പെയിൻ തലസ്‌ഥാനമായ മഡ്രിഡിൽ 1600 പോലീസുകാരെ അധികം വിന്യസിച്ചിരുന്നു. ഇറ്റലിയിലും ഭീതിയുടെ നിഴലിലാണ് ആഘോഷം നടത്തിയത്. തുർക്കിയിലെ ഭീകരാക്രമണം ഒഴിച്ചാൽ യൂറോപ്പിൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും പുതുവർഷ രാവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ