• Logo

Allied Publications

Europe
യൂറോപ്യൻ ചലച്ചിത്രലോകത്ത് നിറസാന്നിധ്യമാകാൻ സിമ്മി കൈലാത്ത്
Share
വിയന്ന: സിനിമയുടെ മായികലോകം എക്കാലവും മോഹിപ്പിക്കുന്നതാണ്. അവിടെ വാണവരും വീണവരും ഏറെയുണ്ട്. എന്നാൽ ഈ ധാരണകളെയൊക്കെ അഭ്രപാളിക്ക് ഒരുപാട് ദൂരെ ഉപേക്ഷിച്ചു ഓസ്ട്രിയയിലെ രണ്ടാം തലമുറയിൽ നിന്നുള്ള യുവാവ് സിമ്മി കൈലാത്ത് യൂറോപ്പിലെ ചലച്ചിത്രലോകത്ത് തന്റെ മുഴുവൻ സാന്നിധ്യം ഉറപ്പിക്കാൻ ഒരുങ്ങുകയാണ്. വിയന്നയിൽ നിയമ വിദ്യാർഥിയായ സിമ്മി പഠനത്തിന്റെ ഇടവേളകളിൽ ലഭിക്കുന്ന സമയത്താണ് സിനിമകൾ നിർമിക്കുന്നതും ഭാവിയിൽ സിനിമയുടെ ലോകത്ത് തന്റേതായ സംഭാവനകൾ നൽകാൻ ഒരുങ്ങുന്നതും.

നായകനായും നിർമാതാവായും സംവിധായകനായും സിമ്മി എന്ന ഇരുപത്തിരണ്ടുകാരൻ ഇതിനോടകം തന്നെ രാജ്യാന്തര നിലവാരമുള്ള ഹൃസ്വചിത്രങ്ങളുമായി ഓസ്ട്രിയയുടെ ചലച്ചിത്രലോകത്ത് ചുവടുറപ്പിച്ചുകഴിഞ്ഞു. ഏതാനും മാസങ്ങൾക്കു മുമ്പ് അദ്ദേഹം നായകനായ ഹൃസ്വചിത്രം ‘നോറിക്കോ’ അന്താരാഷ്ര്‌ട ചലച്ചിത്ര മേളകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം ചില പുരസ്കാരങ്ങളും കരസ്‌ഥമാക്കി. ആംസ്റ്റർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സയൻസ് ഫിക്ഷൻ വിഭാഗത്തിൽ വാൻ ഗോഗ് പുരസ്കാരവും ലിത്വാനിയ ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്കാരവും ഈ ചിത്രം നേടി. സ്വിറ്റ്സർലൻഡിൽ നടക്കുന്ന ലാർഗൊ ഫിലിം അവാർഡിനും പൂനൈ ഫിലിം ഫെസ്റ്റിവലിനും ‘നോറിക്കോ’ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിയന്ന ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവലിന്റെ മത്സര വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിച്ച് പ്രത്യേക പരാമർശം നേടിയിരുന്നു.

തന്റെ ഏറ്റവും പുതിയ ചിത്രം ‘സൊറ’യുമായി സിമ്മി അന്തരാഷ്ര്‌ട ചലച്ചിത്ര മേളകളിൽ സാന്നിധ്യമാകുകയാണ്. 45 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ഇതിനകം വിയന്നയിൽ പ്രദർശനത്തിന് എത്തിയത് വാർത്തയായിരുന്നു. അഭിനയത്തിലും സംവിധാനത്തിലും ഒരുപോലെ ശ്രദ്ധിക്കുന്ന സിമ്മിക്ക് മേഖലയിലെ നിരവധി പ്രതിഭകളുടെ സഹകരണവും സഹായവും സിനിമയിൽ ലഭിച്ചു. ഓസ്ട്രിയൻ റെയിൽവേ വിഭാഗവും ചിത്രത്തിന്റെ ഷൂട്ടിംഗിന് പ്രോത്സാഹനം നൽകി. സിമ്മി തന്നെയാണ് പുതിയ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. അതേസമയം മുതിർന്ന താരങ്ങളായ സബീന മുഹാറും മാർട്ടിൻ ഒബേറ്റ്ഹൗസറുടെയും സാന്നിധ്യം സിനിമയുടെ വിജയത്തിന് ഏറെ സഹായിച്ചു. ദേശീയ ചാനലായ ഒആർഎഫിന്റെ കാമറമാൻ വാൾട്ടർ കോയ്നിക്ക്, മാർട്ടിൻ സ്റ്റിങ്ങൽ (ബിൽ കോസ്ബി മൂവി ഫെയിം) എന്നിവരാണ് ചിത്രം നിർമിച്ചത്. വിയന്നയിൽ അഭിനയം പഠിക്കുന്ന നെലിഡ മാർട്ടിനസ് ആണ് നായിക. സ്കൂൾ വിദ്യാർഥിയും അഭിനേത്രിയുമായ എട്ട് വയസുകാരി ലാന മാറ്റിക്കും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ആറാം വയസു മുതൽ സിനിമയോട് അസാധാരണമായ ഒരു ഇഷ്‌ട്ടം സിമ്മി കാണിച്ചിരുന്നു. കാണുന്ന സിനിമകളുടെ പല രംഗങ്ങളും ലെഗോ ബ്ലോക്സ്കൊണ്ട് വീട്ടിൽ നിർമിച്ചിരുന്നു. അതിനിടയിൽ പതിനാലാം വയസിൽ ടൈറ്റാനിക്ക് സിനിമയുടെ ഷൂട്ടിംഗ് ഇന്റർനെറ്റിൽ കാണുകയും സിനിമയുടെ വിവിധ മേഖലകൾ കോർത്തിണക്കുന്നതു സസൂക്ഷമം പഠിക്കുകയും ചെയ്തു. പിന്നീടുള്ള സമയങ്ങളിൽ കഥയെഴുത്തും മനോവികാരങ്ങളുടെ പ്രകടനങ്ങളെയുംപറ്റി ഗവേഷണം നടത്തി. തുടർന്നാണ് ഹൃസ്വചിത്രങ്ങളുമായി സിമ്മി സ്നേഹത്തിലായത്. ഹൃസ്വചിത്രങ്ങളിലൂടെ മുഖ്യധാരാ സിനിമയിലേക്ക് എത്തുക എന്നതാണ് അടുത്ത ലക്ഷ്യം.

റിപ്പോർട്ട്: ജോബി ആന്റണി

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ