• Logo

Allied Publications

Europe
പുതുവർഷാഘോഷം: ജർമനിയിലെങ്ങും കനത്ത ജാഗ്രത
Share
ബർലിൻ: പുതുവർഷാഘോഷം നടത്തുന്നതിന്റെ പശ്ചാത്തലത്തിൽ ജർമനിയിലെ 16 സംസ്‌ഥാനങ്ങളിലും കനത്ത ജാഗ്രതയും സുരക്ഷാ മേൽനോട്ടവും ശക്‌തിപ്പെടുത്തി. കനത്ത പോലീസ് സന്നാഹത്തിനു പുറമെ റോഡുകൾ മിക്കതും അടച്ചും തന്ത്രപ്രധാനങ്ങളായ സ്‌ഥലങ്ങളിൽ മാത്രമല്ല മറ്റു സ്‌ഥലങ്ങളിലും ഒട്ടനവധി നിരീക്ഷണ കാമറകളും സ്‌ഥാപിച്ചുമാണ് സുരക്ഷാ സംവിധാനം ശക്‌തിപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷത്തെ പുതുവർഷരാവിൽ കൊളോൺ നഗരത്തിൽ അരങ്ങേറിയ ലൈംഗികാതിക്രമത്തിനു മുന്നിൽ ജർമനി നാണംകെട്ട സംഭവം ഇനി ഒരിക്കൽക്കൂടി ആവർത്തിക്കാതിരിക്കാൻ 1500 ഓളം പോലീസുകാരെയാണ് കൊളോണിൽ പ്രത്യേകം ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. നഗരമധ്യത്തിൽ തലയുയർത്തി നിൽക്കുന്ന കൊളോൺ കത്തീഡ്രലിന്റെ മൈതാനത്തും മെയിൻ റെയിൽവേ സ്റ്റേഷനിലും ശക്‌തമായ നിയന്ത്രണവും പുറമെ ചെക്കിംഗും ഏർപ്പെടുത്തിയിട്ടുണ്ട്.

തലസ്‌ഥാനമായ ബർലിനിൽ രണ്ടായിരത്തോളം പോലീസുകാരയാണ് നിയോഗിച്ചിരിക്കുന്നത്. ലൈഗികാതിക്രമം കൂടാതെ ഭീകരാക്രമണ ഭീഷണിയും കണക്കിലെടുത്ത് ശക്‌തമായ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. നഗരത്തിനുള്ളിൽ വലിയ ബാഗുകളും വഹിച്ചുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. നിശ്ചിതമായ പ്രവേശന കവാടത്തിൽക്കൂടി മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. മൊബൈൽ കാമറകൾക്കു പുറമെ മെറ്റൽ ഡിറ്റക്ടറുകൾ വഴിയുള്ള ചെക്കിംഗും കർശനമാക്കിയിട്ടുണ്ട്. നഗരാതിർത്തികളിൽ കാവൽ മാത്രമല്ല കോൺക്രീറ്റ് ബ്ളോക്കുകളും ഉയരം കൂടിയ ബാരിക്കേഡുകളും സ്‌ഥാപിച്ചിട്ടുണ്ട്. പാർലമെന്റ് മന്ദിരത്തിനു ചുറ്റിനും ബ്രാൻഡൻബുർഗ് ഗേറ്റിനു ചുറ്റും കാവൽ ശക്‌തമാക്കിയിട്ടുണ്ട്.

അതേസമയം ബർലിനിൽ പത്തു ലക്ഷം പേർ പുതുവർഷാഘോഷത്തിനായി എത്തുമെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്കുകൂട്ടൽ. ഇതിനുള്ള എല്ലാ എല്ലാവിധ തയാറെടുപ്പുകളും പൂർത്തിയായതായി ബർലിൻ നഗരസഭയും വ്യക്‌തമാക്കി.

കൊളോണിലെ ന്യൂ ഇയർ ലൈംഗികാക്രമണം: വാർഷികത്തിൽ പുതിയ വിവാദം

കഴിഞ്ഞ വർഷത്തെ പുതുവർഷരാത്രിയിൽ കൊളോണിൽ നൂറു കണക്കിനു സ്ത്രീകൾ ലൈംഗിക അതിക്രമത്തിന് ഇരകളായ സംഭവവുമായി ബന്ധപ്പെട്ട് വാർഷികത്തിൽ പുതിയ വിവാദം ഉയർന്നു. അന്ന് സുരക്ഷയ്ക്ക് ചുമതലപ്പെട്ട സുരക്ഷാ ജീവനക്കാർ മദ്യപിക്കുകയും സ്‌ഥലം വിടുകയും ചെയ്തിരുന്നു എന്നാണ് പുതിയ ആരോപണം.

600 സ്ത്രീകളാണ് അന്നു ലൈംഗിക അതിക്രമം സംബന്ധിച്ചു പരാതി നൽകിയത്. നോർത്ത് ആഫ്രിക്കക്കാരായ അഭയാർഥികളായിരുന്നു അക്രമികളിൽ ഏറെയും. പോലീസിനും സുരക്ഷാ ജീവനക്കാർക്കും ഇവരെ തടയാൻ സാധിച്ചിരുന്നില്ല.

ഇപ്പോൾ, പോലീസിന്റെ ഒരു രഹസ്യ സുരക്ഷാ റിപ്പോർട്ടിൽ തന്നെയാണ് പുതിയ വെളിപ്പെടുത്തലുകളുള്ളത്. സുരക്ഷാ ജീവനക്കാരിൽ പലരും അഭയാർഥികൾ തന്നെയായിരുന്നു എന്നും ഇതിൽ പറയുന്നു. ഇങ്ങനെയുള്ളവരാണ് ജോലിക്കു ഹാജരാവാതെ അപ്രത്യക്ഷരായത്.

ഈ വർഷം, അനിഷ്‌ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൊളോണിലെ പുതുവർഷ ആഘോഷങ്ങൾക്ക് അദ്ഭുതപൂർവമായി സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 1500 പോലീസുകാരെ പട്രോളിങ്ങിനു മാത്രം നിയോഗിച്ചിരിക്കുകയാണ്.

ലോകത്തെ തന്നെ ഞെട്ടിച്ച കൂട്ട ലൈംഗിക ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ ജർമനിയിലെ കൊളോൺ നഗരം മറ്റൊരു പുതുവർഷ ആഘോഷത്തിനു തയാറായിരിക്കുകയാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.