• Logo

Allied Publications

Europe
പുതുവത്സരാഘോഷം: യുറോപ്പിലെങ്ങും കോൺക്രീറ്റ്ബ്ലോക്കുകൾ നിരത്തുകൾ കൈയടക്കി
Share
സൂറിച്ച്: യൂറോപ്പിലെമ്പാടും ഇപ്പോൾ ഏറ്റവും കൂടുതൽ പൊതുനിരത്തിൽ സ്‌ഥാനം പിടിച്ചിരിക്കുന്ന വസ്തു ഏതെന്നു ചോദിച്ചാൽ, കോൺക്രീറ്റ് ബ്ലോക്കുകൾ എന്നാവും ഉത്തരം. ന്യൂ ഇയർ ആഘോഷത്തിനായി ആളുകൾ തടിച്ചുകൂടുന്ന ഇടങ്ങളിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയുള്ള ഭീകരാക്രമണ സാധ്യത മുന്നിൽകണ്ടുള്ള സുരക്ഷാനടപടിയുടെ ഭാഗമാണിത്.

പാരീസ്, നിസ, ബെർലിൻ എന്നിവിടങ്ങളിൽ ഈ രീതിയിൽ ഉണ്ടായ ആക്രമണങ്ങളിൽ ഒട്ടേറെ പേർക്ക് ജീവൻ നഷ്‌ടമായതോടെ, കോൺക്രീറ്റ് ബ്ലോക്കുകൾ കൂടുതലായി നിരത്തി, ന്യൂ ഇയർ ആഘോഷങ്ങളെ സംരക്ഷിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഭീകരാക്രമണങ്ങൾക്കെതിരെയുള്ള യൂറോപ്യൻ യൂണിയന്റെ സുരക്ഷാ ഏജൻസിയായ യൂറോപോളിന്റെ സുരക്ഷാ കാറ്റലോഗിൽ കോൺക്രീറ്റ് ബ്ലോക്കുകൾ നേരത്തെ സ്‌ഥാനം പിടിച്ചതാണെങ്കിലും ബെർലിൻ ക്രിസ്മസ് മാർക്കറ്റിലെ ട്രക്ക് ഇടിച്ചു കയറ്റിയുള്ള ആക്രമണത്തോടെ, വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ സുരക്ഷാ വിദഗ്ധർ കോൺക്രീറ്റ് ബ്ലോക്കുകൾ കൂടുതലായി നിരത്താൻ നിർദേശം നൽകുകയായിരുന്നു.

ഉദ്ദേശം 150 ടണ്ണാണ് ഒരു കോൺക്രീറ്റ് ബ്ലോക്കിന്റെ ഭാരം. യൂറോപ്പിൽ പൊതുവെയും കൂടാതെ അതാതു പ്രദേശങ്ങളിൽ പ്രാദേശികമായി ആൾ കൂടുന്ന ആഘോഷങ്ങളുടെയും ലിസ്റ്റ് എടുത്താണ് ഈ രീതിയിലുള്ള നീക്കം. സ്‌ഥിരം ആഘോഷ സ്‌ഥലങ്ങളിൽ കോൺക്രീറ്റുബ്ലോക്കുകൾ സ്‌ഥിരമായി നിലനിർത്തുമ്പോൾ, മറ്റിടങ്ങളിൽ ആഘോഷങ്ങൾക്കു ശേഷം ഇവ മാറ്റും. ആവശ്യത്തിന് കോൺക്രീറ്റ് ബ്ലോക്കുകൾ തികയാത്ത സാഹചര്യത്തിൽ, ഹൈവേകളിൽ ഡിവൈഡർ ആയി ഉപയോഗിക്കുന്ന ബ്ലോക്കുകൾ എടുത്താണ് ക്ഷാമത്തിന് പരിഹാരം കാണുന്നത്. ഭാവിയിൽ ഇത്തരം താത്കാലിക സംവിധാനം കണക്കിലെടുത്ത്, ബ്ലോക്കുകൾ ചലിപ്പിക്കാനുള്ള സൗകര്യാർഥം ഇരുവശത്തും പിടികൾ നിർമിച്ചാണ് നിർമാണം.

അതേസമയം കടുത്ത സംരക്ഷണത്തിൽ കോൺക്രീറ്റ് ബ്ലോക്കുകളുടെ സുരക്ഷയിൽ നടക്കേണ്ടതല്ല ആഘോഷങ്ങൾ എന്ന് ഈ നീക്കത്തിനെതിരെ വിമർശനവും ഉയരുന്നുണ്ട്. ലോക മഹായുദ്ധങ്ങളുടെ കാലത്തു ശത്രുവിനെ വീഴ്ത്താനും രക്ഷ നേടാനും കുഴിബോംബുകൾ നിരത്തിയ യൂറോപ്പ്, ആധുനിക കാലത്തു കോൺക്രീറ്റ് ബ്ലോക്കുകൾ നിരത്തി ചാവേർ ആക്രമണങ്ങൾക്കെതിരെ രക്ഷനേടുന്ന കാഴ്ചയാണെങ്ങും.

റിപ്പോർട്ട്: ടിജി മറ്റം

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​