• Logo

Allied Publications

Europe
ലിവർപൂളിൽ മ്യൂസിക് ഡാൻസ് ത്രില്ലർ 30ന്
Share
ലിവർപൂൾ: യുകെയിലെ പ്രമുഖ മ്യൂസിക് ബാൻഡുകളിലൊന്നായ ‘വി ഫോർ യു’ മ്യൂസിക് ബാൻഡിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ലൈവ് ഓർക്കസ്ട്രയുടെ സഹായത്തോടെ നടത്തുന്ന മ്യൂസിക് ഡാൻസ് ത്രില്ലർ ഡിസംബർ 30ന് (വെള്ളി) നടക്കും. ലിവർപൂളിലെ സെന്റ്മൈക്കിൾസ് ഐറീഷ് സെന്ററിൽ വൈകുന്നേരം ഏഴിനാണ് പരിപാടി.

യുക്മ ദേശീയ അധ്യക്ഷൻ അഡ്വ. ഫ്രാൻസീസ് മാത്യു കവളക്കാട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്യും. ഡാൻസും പാട്ടും കോമഡിയുമൊക്കെയായി പുതുവർഷത്തെ സ്വീകരിക്കാനാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. വി ഫോർ യു ബാൻഡിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയത്തെ നവജീവൻ ചാരിറ്റബിൾ ട്രസ്റ്റിനെ സഹായിക്കുവാനായി

പ്രോഗ്രാമിൽ നിന്നും ലഭിക്കുന്ന മുഴുവൻ തുകയും ഉപയോഗിക്കുവാനാണ് സംഘാടകരുടെ പദ്ധതി.

2011 മുതൽ ലിവർപൂളിൽ താമസിക്കുന്ന ക്രിറ്റിക്കൽ കെയർ നഴ്സായ ഷാജു ഉതുപ്പിന്റെ സംഗീതത്തോടുള്ള അഭിനിവേശവും ബോൾട്ടണിൽ സ്വന്തമായി ബിസിനസ് നടത്തുന്ന എംബിഎ ബിരുദധാരിയായ ഷിബുവുമാണ് വി ഫോർ യു മ്യൂസിക് ബാന്റിന് പിന്നിൽ. ലൈവ് ഓർക്കെസ്ട്രക്ക് നേതൃത്വം നല്കുന്നത് മുകേഷ് കണ്ണനാണ്. തബല സന്ദീപ് പോപാറ്റ്കർ, ഗിറ്റാർ സതീസ് വാൻഡേ, ഗണേഷ് കുബ്ലെ തുടങ്ങിയ പ്രഗത്ഭരുടെ നിര തന്നെ ഓർക്കസ്ട്ര ടീമിലുണ്ട്. ഓഡിയോ ആൻഡ് ലൈറ്റ് ഡിസൈൻ സിനോ തോമസ്, ഓഡിയോ വിഷ്വൽ ജിനോയ് മാടൻ, വിഷ്യൽ ആൻഡ് ഗ്രാഫിക് ബിനു മൈലപ്ര, ജിൻസി തോമസ്, എന്നിവരാണ് ഓഡിയോ വിഷ്വൽ ടീമിലുള്ള പ്രഗത്ഭർ.

ടിക്കറ്റൊന്നിന് 10 വയസിന് മുകളിലുള്ളവർക്ക് 12 പൗണ്ടും 10 വയസിന് താഴെയുള്ളവർക്ക് ആറു പൗണ്ടുമാണ് നിരക്ക്.

വിവരങ്ങൾക്ക്: ഷാജു ഉതുപ്പ് കുടിലിൽ 7931590307, സുനിൽ (കറിച്ചട്ടി) 7710177425, ഷിബു പോൾ 7737089568

ഹാളിന്റെ വിലാസം: St. Michael’s lrish Cetnre, 6 Boundary Lane, Liverpool,L6 5JG.

റിപ്പോർട്ട്: അലക്സ് വർഗീസ്

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.