• Logo

Allied Publications

Europe
കൊളോണിൽ ഇന്ത്യൻ കൂട്ടായ്മ ക്രിസ്മസ് ആഘോഷിച്ചു
Share
കൊളോൺ: ജർമനിയിലെ കൊളോൺ അതിരൂപതയിലെയും എസൻ, ആഹൻ എന്നീ രൂപതകളിലെയും ഇന്ത്യക്കാരുടെ കൂട്ടായ്മയായ കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ഉണ്ണിയേശുവിന്റെ ജനനത്തിരുനാൾ ആഘോഷിച്ചു. ഡിസംബർ 25ന് വൈകുന്നേരം നാലിന് കൊളോൺ മ്യൂൾഹൈമിലെ ലീബ്ഫ്രൗവൻ ദേവാലയത്തിൽ നടന്ന തിരുക്കർമങ്ങൾക്ക് കമ്യൂണിറ്റി ചാപ്ളെയിൻ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകി. യൂത്ത്കൊയറിന്റെ ഭക്‌തിനിർഭരമായ ഗാനാലാപനം ദിവ്യബലിയെ സജീവമാക്കി. ഫാ. ചാൾസ്(ചെന്നൈ), ജിം ജോർജ് വടക്കിനേത്ത്, ജെൻസ്, ജോയൽ കുമ്പിളുവേലിൽ, ജോയി കാടൻകാവിൽ എന്നിവർ ദിവ്യബലിയിൽ ശുശ്രൂഷികളായി.

തുടർന്ന് പാരീഷ് ഹാളിൽ മധുരം പങ്കുവയ്ക്കലും വിവിധ കലാപരിപാടികളും നടന്നു. കൊച്ചുകുരുന്നുകൾ അവതരിപ്പിച്ച നേറ്റിവിറ്റിപ്ളേ, യംഗ് ഫാമിലി ടീം അവതരിപ്പിച്ച കരോൾ ഗാനം, ഗെസാങ് ഗ്രൂപ്പിന്റെ സംഘഗാനം, ആൺകുട്ടികളുടെ ബ്രേക്ക് ഡാൻസ്, ഇഷാനി, മായ, നേഹ, അഡോണ, പ്രാർഥന എന്നിവരുടെ ബോളിവുഡ് നൃത്തം തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായിരുന്നു. ക്രിസ്മസ് പപ്പയായി വേഷമിട്ട തോമസ് അറമ്പൻകുടി കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. ഹാനോ മൂർ നേതൃത്വം നൽകി നടത്തിയ തംബോലയിൽ വിജയികളായവർക്കും പരിപാടിയിൽ പങ്കെടുത്ത കുരുന്നുകൾക്കും ഫാ. ഇഗ്നേഷ്യസ് സമ്മാനങ്ങൾ വിതരണം ചെയ്തു.

ജോസ്ന വെമ്പാനിക്കൽ, സോൾജി പുത്തൻപുരയ്ക്കൽ എന്നിവർ പരിപാടികൾ മോഡറേറ്റ് ചെയ്തു. കമ്യൂണിറ്റിയിലെ യംഗ് ഫാമിലി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ക്രിസ്മസ് പരിപാടികൾ കോഓർഡിനേറ്റു ചെയ്തത്. ഷീബ കല്ലറയ്ക്കൽ, തോമസ് അറമ്പൻകുടി, ആന്റു സഖറിയ, സൂസി കോലത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.