• Logo

Allied Publications

Europe
എകെസിസി ക്രിസ്മസ് ആഘോഷിച്ചു
Share
വിയന്ന: ഓസ്ട്രിയൻ ക്നാനായ കാത്തലിക്ക് കമ്യൂണിറ്റിയുടെ (എകെസിസി) നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷിച്ചു.

മാനന്തവാടി പാവന പാസ്റ്ററൽ സെന്ററിൽനിന്നും സന്ദർശനത്തിനെത്തിയ അഡ്വ. ഫാ. സ്റ്റീഫൻ മാത്യു ചീക്കപ്പാറ ആഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ക്രിസ്മസ് സന്ദേശം നൽകി. ചടങ്ങിൽ ഈ വർഷം മതൂറ വിജയിച്ച അലൻ അരീച്ചിറകാലയിൽ, റ്റിൽസൺ പടിഞ്ഞാറേക്കാലയിൽ, സ്റ്റെഫാനി കുന്നുംപുറത്ത്, രേണു മാക്കിൽ എന്നിവർക്കും അന്തർദേശീയ ബാഡ്മിന്റണിൽ വിജയം നേടിയ വിൽസൺ വട്ടനിരപ്പേലിനും പുരസ്കാരം സമ്മാനിച്ചു. എകെസിസി ഓസ്ട്രിയ കുടുംബത്തിൽ ജനിച്ച കുരുന്നുകളുടെ മാതാപിക്കളെയും പിറവിയുടെ ദിനത്തിൽ അനുമോദിച്ചു. തുടർന്ന് കുട്ടികളുടെ പ്രത്യേക ക്രിസ്മസ് കലാപരിപാടികളും സണ്ണി അരീച്ചിറകാലായിലിന്റെ നേതൃത്വത്തിൽ നടന്ന കാരളും ഡിജെയും ഈ വർഷത്തെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായിരുന്നു. എകെസിസിയുടെ 2017ലേക്കുള്ള ഭാരവാഹികൾക്ക് ചടങ്ങിൽ ആശംസകൾ നേർന്നു. എകെസിസി പ്രസിഡന്റ് സ്റ്റീഫൻ കിഴക്കെപുറത്ത്, ജെസിൻ മണ്ണാറുമറ്റത്തിൽ എന്നിവർ പ്രസംഗിച്ചു. സമീറ പുതുപ്പറമ്പിലു, നദീന കോർമഠവും അവതരികമാരായിരുന്നു.

അലക്സ് വരിക്കമാൻതൊട്ടിയിൽ, സണ്ണി കിഴക്കാടശേരിൽ, ആനീസ് പുതുപ്പറമ്പിൽ എന്നിവരും മറ്റു കമ്മിറ്റി ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോബി ആന്റണി

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.