• Logo

Allied Publications

Europe
ബാസലിൽ ഹലോ ഫ്രണ്ട്സ് വാട്സ്ആപ്പ് കൂട്ടായ്മയുടെ വാർഷികവും നടയ്ക്കലച്ചന് യാത്രയയപ്പും
Share
ബാസൽ: സ്വിറ്റ്സർലൻഡിലെ ബാസലിൽ ഹലോ ഫ്രണ്ട്സ് വാട്സ്ആപ്പ് കൂട്ടായ്മയുടെ വാർഷികവും ഫാ. വർഗീസ് നടയ്ക്കലിനെ യാത്രയയപ്പും നൽകി.

സെന്റ് ആന്റണീസ് പാരിഷ് ഹാളിൽ നടന്ന യോഗത്തിൽ ഗ്രൂപ്പ് അഡ്മിൻ ടോമി തൊണ്ടാംകുഴി അധ്യക്ഷത വഹിച്ചു. വർഗീസച്ചൻ സ്വിസ് മലയാളി സമൂഹത്തിന് നൽകിയ സംഭാവനകളെ അനുസ്മരിച്ച അദ്ദേഹം ഹലോ ഗ്രൂപ്പിന്റെ എല്ലാ അംഗങ്ങളെയെയും അഡ്മിൻ എന്ന നിലയിൽ അദ്ദേഹം അഭിനന്ദിക്കുകയും കൂട്ടായ പ്രവർത്തനങ്ങൾക്ക് നന്ദി പറയുകയും ചെയ്തു. സോഷ്യൽ മീഡിയ ഇന്നത്തെ കാലഘട്ടത്തിൽ സമൂഹത്തിൽ ഉണ്ടാക്കുന്ന ഗുണകരമായ മാറ്റങ്ങളും അതോടൊപ്പം തെറ്റായ പ്രവണതകളും ടോമി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

ചടങ്ങിൽ ലീന കുളങ്ങര ബൊക്കെ നൽകി ഫാ. വർഗീസ് നടയ്ക്കലിനെ ആദരിച്ചു. തുടർന്ന് ഹലോ ഫ്രണ്ട്സ് ഗ്രുപ്പിന്റെ പിറന്നാളാഘോഷം കേക്ക് മുറിച്ച് ഫാ. വർഗീസ് നിർവഹിച്ചു. ഈ സമൂഹത്തിനൊപ്പം അതിലൊരാളായി ഇക്കാലമത്രയും വസിക്കുവാൻ സാധിച്ചത് എന്നും മനസിൽ നല്ലൊരോർമ ആയിരിക്കുമെന്നും എല്ലാവരെയും പ്രാർഥനയിൽ സ്മരിക്കുമെന്നും നടക്കലച്ചൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. വ്യക്‌തികളിൽ ഉറങ്ങിക്കിടന്നിരുന്ന കലാസാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിൽ ഹലോ ഗ്രൂപ്പ് ചെയ്യുന്ന സേവനങ്ങളെയും അച്ചൻ പ്രശംസിച്ചു.

ജോസ് വളളാടിയിൽ, ജോജോ വിച്ചാട്ട്, തോമസ് മൂക്കനാംപറമ്പിൽ, ജോയ് പെരുമ്പള്ളിൽ, അനിൽ ചക്കാലക്കൽ, സജി നാരകത്തിങ്കൽ, റോസമ്മ തറപ്പേൽ, സാന്റി പള്ളിക്കമാലിൽ,പൗലോസ് കൂവള്ളൂർ ജേക്കബ് മാളിയേക്കൽ, അഗസ്റ്റിൻ പാറാണി, തങ്കച്ചൻ ചെറിയമുല്ല, ടോം കുളങ്ങര എന്നിവർ പ്രസംഗിച്ചു. ബാബു വേതാനി പരിപാടി മോഡറേറ്റ് ചെയ്തു. തങ്കച്ചൻ ചെറിയമുല്ല തയാറാക്കിയ വിഭവ സമൃദ്ധമായ വിരുന്നോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.