• Logo

Allied Publications

Europe
ജർമനിയിൽ തെരുവിലുറങ്ങിയ ആളെ തീ വച്ച കേസിൽ ഏഴുപേർ അറസ്റ്റിൽ
Share
ബർലിൻ: ജർമനിയിലെ തെരുവിലുറങ്ങിയ ആളെ തീ വച്ച കേസിൽ യുവാക്കളായ ഏഴുപേരെ ജർമൻ പോലീസ് അറസ്റ്റുചെയ്തു.

ഡിസംബർ 24 ന് രാത്രി ബർലിനിലെ മെട്രോ സ്റ്റേഷനിൽ ആയിരുന്ന സംഭവം. വസ്ത്രത്തിന് തീകൊളുത്തിയാണ് യുവാക്കൾ കൊല്ലാൻ ശ്രമിച്ചതെങ്കിലും ഇയാൾ പരിക്കേൽക്കാതെ രക്ഷപെട്ടു.

15 നും 21 നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് സംഭവത്തിന്റെ പിന്നിലെന്ന് പോലീസ് സ്‌ഥിരീകരിച്ചു. അറസ്റ്റു ചെയ്യപ്പെട്ട ഏഴുപേരിൽ ആറുപേരും സിറിയക്കാരും മറ്റെരാൾ ലിബിയക്കാരനുമാണ്. സിസി ടിവിയിൽ തെളിഞ്ഞ ദൃശ്യങ്ങളാണ് പോലീസിന് പ്രതികളെ പിടികൂടാൻ സഹായിച്ചത്.

സംഭവം നടത്തിയ ശേഷം യുവാക്കൾ കുറെ നേരം അവടെത്തന്നെ നിന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്‌തമായതും പോലീസിന് തുണയായി. ഇവർക്കെതിരെ നരഹത്യ കുറ്റം ചുമത്തി ക്രിമിനൽ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം ബർലിനിലെ മെട്രോസ്റ്റേഷനിൽ ഒരു യുവതിയെ കടന്നാക്രമിച്ച 27 കാരനായ ബൾഗേറിയക്കാരനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു

ജർമൻ തലസ്‌ഥാനത്ത് നിരവധിയാളുകളാണ് കിടപ്പാടമില്ലാത്തവരായി മട്രോ സ്റ്റേഷനുകളിലും മറ്റും ഉറങ്ങുന്നത്. തണുപ്പുകാലമായിട്ടും ഇവരുടെ എണ്ണത്തിൽ കുറവൊന്നും ഉണ്ടായിട്ടില്ല.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.