• Logo

Allied Publications

Europe
ക്രിസ്മസ് ദിവസം സ്വിറ്റസർലൻഡിൽ താപനില 20.8 സെന്റിഗ്രേഡ്
Share
സൂറിച്ച്: ക്രിസ്മസ് ദിവസം സ്വിറ്റസർലൻഡിലെ ടെസിൻ പ്രവിശ്യയിലെ സെവിയോയിൽ രേഖപ്പെടുത്തിയ താപനില 20.8 സെന്റിഗ്രേഡ് ആണ്. ഇവിടെതന്നെ കൊമ്പ്രോവാസ്കോയിൽ 19.3 സെന്റി ഗ്രേഡും. ഈ പോക്കുപോയാൽ താമസിയാതെ ക്രിസ്മസ് ചിത്രങ്ങളിൽ നിന്നും മഞ്ഞ് ഔട്ടാകുമെന്നാണ് കരുതപ്പെടുന്നത്.

ഇറ്റലിയുമായി അതിർത്തി പങ്കിടുന്ന സ്വിറ്റസർലൻഡിന്റെ തെക്കൻ ഭാഗത്തുള്ള പ്രവിശ്യയാണ് ടെസിൻ. ആൽപ്സിന്റെ വടക്കൻ മേഖലയെ അപേക്ഷിച്ച് തെക്കൻ മേഖലയിൽ അന്തരീക്ഷ താപനില പൊതുവെ കൂടുതലാണ്. ഈ ഭാഗത്ത് ക്രിസ്മസ് ദിവസം രാവിലത്തെ താപനില പോയ വർഷങ്ങളിലെല്ലാം കൂടിക്കൂടി വരികയാണ്. ഇതിനു പിന്നിൽ പ്രാദേശികകമായ ഘടകങ്ങളും ആഗോള കാലാവസ്‌ഥ വ്യതിയാനവുമാണെന്നാണ് കാലാവസ്‌ഥ വിദഗ്ധർ പറയുന്നത്.

തണുപ്പ് കൂടിയ ആൽപ്സിന്റെ വടക്കൻ മേഖലയിലും മഞ്ഞില്ലായിരുന്നു. വടക്കു ഭാഗത്ത് അവസാനമായി ക്രിസ്മസിന് മഞ്ഞു പെയ്തത് 2010 ൽ ആണ്. 2012 ൽ 20ഉം, 2013 ൽ 17ഉം, 2014 ലും 2015 ലും 15 സെന്റിഗ്രേഡ് താപനിലയാണ് പോയ വർഷങ്ങളിലെ ക്രിസ്മസ് ദിവസത്തെ കൂടിയ താപനില. സമുദ്ര നിരപ്പിന് 1200 മീറ്ററിന് മുകളിലേക്കാണ് നേരിയ മഞ്ഞുവീഴ്ച ഉണ്ടായത്.

നവംബർ പകുതി മഞ്ഞു പെയ്തതിനുശേഷം സ്വിസിലെ സമതല പ്രദേശങ്ങളിൽ മഞ്ഞു വീഴ്ച ഉണ്ടായിട്ടില്ല. ഈ സമയത്തെ മഞ്ഞുവീഴ്ചയെ തുടർന്ന് പ്രവർത്തനം ആരംഭിച്ച സ്കി റൈഡിംഗ് കേന്ദ്രങ്ങളിൽ, 2000 മീറ്ററിന് താഴെയുള്ള മിക്കതും മഞ്ഞില്ലാത്തതിനെ തുടർന്ന് പൂട്ടി. വൈറ്റ് ക്രിസ്മസിന് പകരം ഗ്രീൻ, അല്ലെങ്കിൽ ആഷ് ക്രിസ്മസ് എന്ന് താമസിയാതെ പറഞ്ഞു തുടങ്ങിയാലും അദ്ഭുമില്ലാത്ത സ്‌ഥിതിയാണ്.

റിപ്പോർട്ട്: ടിജി മറ്റം

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.