കൊളോൺ: കൊളോൺ റോൺഡോർഫിലെ മുപ്പതിലധികം മലയാളി കുടുംബങ്ങൾ ഒത്തുചേർന്ന് ക്രസ്മസ് ആഘോഷിച്ചു. ഡിസംബർ 17ന് (ശനി) വൈകുന്നേരം ആറിന് റോൺഡോർഫിലെ പൂജരാജാക്കന്മാരുടെ നാമധേയത്തിലുള്ള ദേവാലയ ഹാളിലാണ് പരിപാടികൾ അരങ്ങേറിയത്.
റോൺഡോർഫ്, ഇമ്മൻഡോർഫ്, മെഷനിഷ്, ഗോഡോർഫ് എന്നീ പള്ളികളുടെ വികാരിയായ ഫാ.ജോർജ് വെമ്പാടുംതറ സിഎംഐ, കേരള സർക്കാർ സർവീസിലെ 2009 ലെ ബെസ്റ്റ് ഡോക്ടർ പുരസ്കാരം നേടിയ കോഴിക്കോട് മെഡിക്കൽ കോളജിലെ കാർഡിയാക് തൊറാക്സ് ഡോ. സർജൻ കുറിയാക്കോസ് മാത്യു കുടക്കച്ചിറ, ഭാര്യ ഡോ. ട്രീസ കുറിയാക്കോസ് മക്കളായ ജർമനിയിൽ പിഎച്ച്ഡി വിദ്യാർഥിനി അമല, കരോൾ, ടാറ്റാ കൺസൾട്ടൻസിയിലെ സന്ദീപ്, ഭാര്യ സരിത, മക്കളായ നന്ദിത, നകുൽ എന്നിവർ വിശിഷ്ടാഥിതികളായിരുന്നു. കരോൾ ഗാനങ്ങൾ, ക്രിസ്മസ് ഗാനങ്ങൾ, സന്ദേശം, ക്രിസ്മസ് ചരിത്രം, കാവ്യചൊൽക്കാഴ്ച, ഫലിതം പറച്ചിൽ തുടങ്ങിയ പരിപാടികളുടെ ഭാഗമായിരുന്നു. ചാക്കോച്ചൻ കാഞ്ഞൂപ്പറമ്പിൽ ക്രിസ്മസ് പപ്പയായി വേഷമിട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു. കേരളീയ തനിമയിൽ തയാറാക്കിയ ക്രിസ്മസ് വിരുന്നിനു പുറമെ കിസ്മസ് ട്രീയും പുൽക്കൂടും ഒരുക്കി.
ഔസേപ്പച്ചൻ പരിപാടികളുടെ അവതാരകനായിരുന്നു. ജോസ് കുമ്പിളുവേലിൽ, ട്രീസ എന്നിവർ പ്രസംഗിച്ചു. ഷീന, ജെൻസ്, ജോയൽ കുമ്പിളുവേലിൽ, ട്രീസ, ഒസേപ്പച്ചൻ കിഴക്കേത്തോട്ടം എന്നിവർ ആഘോഷങ്ങൾ കോഓർഡിനേറ്റ് ചെയ്തു.
|