• Logo

Allied Publications

Europe
ബർലിൻ ഭീകരാക്രമണം: പ്രതി അനീസ് അംറിയെ ഇറ്റാലിയൻ പോലീസ് കൊലപ്പെടുത്തി
Share
ബർലിൻ: ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിലുണ്ടായ ഭീകരാക്രമത്തിന്റെ സൂത്രധാരൻ എന്ന് അറിയപ്പെടുന്ന ടൂണിഷ്യൻ പൗരൻ അനീസ് അംറി (24) മിലാനിൽ ഇറ്റാലിയൻ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചു. ഇറ്റാലിയൻ ആഭ്യന്തരമന്ത്രി മാർക്കോ മിനിറ്റിയാണ് ഇക്കാര്യം സ്‌ഥിരീകരിച്ച് മാധ്യമങ്ങളെ അറിയിച്ചത്.

മിലാനിൽ പോലീസ് പരിശോധനയ്ക്കിടെ അംറി പോലീസിന്റെ നേർക്ക് നിറയൊഴിക്കുകയായിരുന്നു പറയപ്പെടുന്നു. തുടർന്ന് പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് അംറി കൊല്ലപ്പെട്ടത്. വെടിവയ്പിൽ മുപ്പത്താറുകാരനായ ക്രിസ്റ്റ്യാൻ മൂവിയോ എന്ന പോലീസ് ഓഫീസർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവം നടന്നയുടൻ അംറിയുടെ വിരലടയാളം ഇറ്റാലിയൻ പോലീസിന് ജർമൻ കുറ്റാന്വേഷണ വിഭാഗം കൈമാറിയിരുന്നു. വിരലടയാള വിദഗ്ധരെത്തി ഒത്തുനോക്കിയാണ് അംറിയാണന്ന് പോലീസ് സ്‌ഥിരീകരിച്ചത്.

അംറി വെള്ളിയാഴ്ച വെളുപ്പിന് ട്രെയിൻ മാർഗമാണ് മിലാനിൽ എത്തിയതായി ഇറ്റാലിയൻ പോലീസിന് അറിവ് ലഭിച്ചത്. ഫ്രാൻസിലെ ചാംബറിയിൽ നിന്നും ഇറ്റലിയിലെ ടൂറിൻ വഴിയാണ് അംറി മിലാനിൽ എത്തിയത്. ഇയാൾ അഞ്ചിലധികം പാസ്പോർട്ടുകൾ കൈവശം വെച്ചിരുന്നതായും പോലീസ് സംശയിക്കുന്നു. 2011 മുതൽ ഇയാൾ യൂറോപ്യൻ പോലീസിന്റെ ക്രൈം ഡാറ്റായിൽ കയറിപ്പറ്റിയിട്ടുണ്ട്. 2011 ൽ ഇറ്റലി ഇയാളെ ശിക്ഷിച്ചിരുന്നു. അക്രമം നടത്തുന്നതിനു മുമ്പായി ഇയാൾ മോസ്കിലെത്തി പ്രാർഥന നടത്തിയതായിട്ടുള്ള സിസി ടിവി ദൃശ്യങ്ങൾ മാധ്യങ്ങൾ പുറത്തുവിട്ടിരുന്നു. അംറിയെ പിടികൂടുന്നവർക്ക് ജർനി ഒരു ലക്ഷം യൂറോ പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പോളണ്ടുകാരന്റെ കൈയിൽ നിന്നും ട്രക്ക് തട്ടിയെടുത്ത് ബർലിനിലെ ക്രിസ്മസ് മാർക്കറ്റിലേയ്ക്ക് ഓടിച്ചുകയറ്റി ആക്രമണം നടത്തിയത്. സംഭവത്തിൽ 12 പേർ മരിച്ചിരുന്നു. 48 പേർ ഇപ്പോഴും ചികിൽസയിലാണ്. ഇതിൽ 14 പേരുടെ നില ഗുരുതരമാണ്.

ജോസ് കുമ്പിളുവേലിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.