• Logo

Allied Publications

Europe
ജർമനിയിൽ ഭീകരർക്കായി തെരച്ചിൽ; ടൂണിഷ്യൻ യുവാവിന്റെ തലയ്ക്ക് ഒരു ലക്ഷം യൂറോ ഇനാം
Share
ബർലിൻ: ബർലിനിലെ ക്രിസ്മസ് മാർക്കറ്റിലേയ്ക്ക് ട്രക്ക് ഓടിച്ചുകയറ്റി 12 പേരുടെ മരണത്തിനും 48 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലെ ട്രക്ക് ഡ്രൈവർ ടൂണിഷ്യൻ പൗരനാണെന്ന് തെളിവു ലഭിച്ചതിനെ തുടർന്ന് രാജ്യവ്യാപകമായും യൂറോപ്യൻ രാജ്യങ്ങളിലും പോലീസ് തെരച്ചിൽ ശക്‌തമാക്കി. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ നൽകി കണ്ടത്തൊൻ സഹായിച്ചാൽ ഒരു ലക്ഷം യൂറോ പാരിതോഷികം നൽകുമെന്നും ജർമൻ കുറ്റാന്വേഷണ വിഭാഗം പ്രഖ്യാപിച്ചു.

ജർമനിയിൽ നിന്നും നാടുകടത്തപ്പെട്ട അനിസ് അംറി എന്ന 24 കാരനാണ് സംഭവത്തിന്റെ സൂത്രധാരകനെന്ന് പോലീസിന്റെ കണ്ടെത്തൽ. 75 കിലോ തൂക്കമുള്ള ഇയാൾക്ക് 1.78 പൊക്കമുണ്ട്. കറുത്ത മുടിയും ബ്രൗൺ നിറമുള്ള കണ്ണുമാണ് ഇയാൾക്കുള്ളത്. 2015 ജൂലൈയിൽ ബാഡൻ വ്യുർട്ടംബർഗ് സംസ്‌ഥാനത്തെ ഫ്രൈബുർഗിലെത്തിയ ഇയാൾ പിന്നീട് വെസ്റ്റ് ഫാളിയ സംസ്‌ഥാനത്ത് എത്തിയിരുന്നു. കൂട്ടക്കൊല നടന്ന സ്‌ഥലത്തുനിന്ന് ഇയാളുടെ പഴ്സ് കണ്ടെത്തിയതാണ് നിർണായക തെളിവ്.

അനീസ് അംറി എന്ന ഇരുപത്തിമൂന്നുകാരന്റെ തിരിച്ചറിയൽ കാർഡാണ് ഈ പഴ്സിലുള്ളത്. കൊല നടത്താൻ ഉപയോഗിച്ച ട്രക്കിനുള്ളിൽ നിന്നു തന്നെയാണ് ഇതു കിട്ടിയത്. ആക്രമണത്തിനിടെ അംറിക്കും പരുക്കേറ്റിരിക്കാം എന്നാണ് പോലീസിന്റെ കണക്കൂകൂട്ടൽ ഇതിന്റെ അടിസ്‌ഥാനത്തിൽ ചുറ്റുവട്ടത്തുള്ള സകല ആശുപത്രികളിലും പരിശോധന നടത്തിവരുന്നു.

ടുണീഷ്യ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന അൻസാർ അൽ ശരീയത്ത് എന്ന സംഘടനയിൽ അംഗമാണിയാൾ എന്നാണ് കരുതുന്നത്. യുകെയിൽ മത തീവ്രവാദം പ്രസംഗിക്കുന്ന ഇമാമുമായും ഇയാൾക്കു ബന്ധമുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്.

അതേസമയം ക്രിസ്മസ് ചന്തയിലേയ്ക്ക് ഇടിച്ചു കയറ്റിയ ട്രക്കിന്റെ ഡ്രൈവർ പോളണ്ടുകാരൻ ലൂക്കാസ് ഉർബാൻ (37) ആണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് സ്‌ഥിരീകരിച്ചു. ലൂക്കാസിനെ മൽപിടുത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിച്ച അക്രമി ഒടുവിൽ വെടിയുതിർത്താണ് നിലംപരിശാക്കിയത്. എന്നാൽ സംഭവം നടക്കുമ്പോൾ ലൂക്കാസ് മരിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സംഭവം കഴിഞ്ഞ് ട്രക്കിനുള്ളിൽ കണ്ടെത്തിയ ലൂക്കാസിനെ പോലീസ് ആശുപത്രിയിലേയ്ക്കു കൊണ്ടുപോകും വഴിയാണ് മരണം സംഭവിക്കുന്നത്.

സംഭവത്തെ തുടർന്ന് താത്കാലികമായി അടച്ചിരുന്ന ബർലിനിലെ ക്രിസ്മസ് മാർക്കറ്റ് കനത്ത സുരക്ഷാ സന്നാഹത്തിൽ വീണ്ടും തുറന്നു പ്രവർത്തനമാരംഭിച്ചു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.