• Logo

Allied Publications

Europe
ഇന്ത്യൻ ദമ്പതികളുടെ കുട്ടിയെ നോർവീജിയൻ അധികൃതർ കസ്റ്റഡിയിലെടുത്തു
Share
ഓസ്ലോ: അഞ്ച് വയസുള്ള ഇന്ത്യൻ ബാലനെ നോർവീജിയൻ അധികൃതർ ബലമായി മാതാപിതാക്കളിൽനിന്നു പിടിച്ചെടുത്തു. കുട്ടിയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് നടപടി. ഇത്തരത്തിൽ ഇന്ത്യക്കാരുടെ കുട്ടികളെ നോർവീജിയൻ അധികൃതർ പിടിച്ചെടുക്കുന്ന സംഭവം അഞ്ച് വർഷത്തിനിടെ ഇതു മൂന്നാം തവണയാണ്.

കുട്ടി പഠിക്കുന്ന കിന്റർഗാർട്ടനിൽനിന്നാണ് ചൈൽഡ് വെൽഫെയർ വകുപ്പ് പിടിച്ചെടുത്തതെന്ന് അച്ഛൻ അനിൽകുമാർ പറഞ്ഞു. ഇതെക്കുറിച്ച് തങ്ങളെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

പിന്നാലെ നാലു പോലീസുകാർ വീട്ടിൽ വന്ന് അനിൽകുമാറിന്റെ ഭാര്യയെയും കസ്റ്റഡിയിലെടുത്ത് മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തു. ഓസ്ലോയിൽനിന്ന് 150 കിലോമീറ്റർ അകലെയുള്ള ഹാമറിലേക്കാണ് കുട്ടിയെ കൊണ്ടുപോയിരിക്കുന്നത്. കുട്ടിയെയും പോലീസുകാർ ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തു. ഇതിന്റെ വീഡിയോയിൽ എവിടെയും അവനെ തല്ലിയതായി പറയുന്നില്ല. പിന്നീട് വീഡിയോ ഇല്ലാതെ മറ്റൊരു മുറിയിൽ നടത്തിയ ചോദ്യം ചെയ്യലിൽ, കുട്ടി തല്ലിയതായി പറഞ്ഞു എന്നാണ് പോലീസ് അവകാശപ്പെടുന്നതെന്ന് അനിൽകുമാർ പറഞ്ഞു.

ഓസ്ലോയിൽ റസ്റ്ററന്റ് നടത്തുകയാണ് അനിൽ കുമാർ. ഓസ്ലോയിലെ ഓവർസീസ് ഫ്രണ്ട്സ് ഓഫ് ദ ബിജെപി വൈസ് പ്രസിഡന്റ് കൂടിയാണ് അനിൽ കുമാർ. 26 വർഷം മുൻപാണ് അനിൽകുമാർ പഞ്ചാബിൽനിന്ന് നോർവേയിലേക്ക് കുടിയേറുന്നത്. അദ്ദേഹവും ഭാര്യ ഗുർവീന്ദർജിത് കൗറും ഡൽഹിയിൽ ബിജെപി നേതൃത്വത്തെ ബന്ധപ്പെട്ട് കാര്യങ്ങൾ ധരിപ്പിച്ച്, സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടിരിക്കുകയാണ്.

2011 ലും 2012 ലും സമാനമായ സംഭവം നോർവെ പോലീസിൽനിന്നും ഇന്ത്യക്കാർക്ക് ഉണ്ടായിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.