• Logo

Allied Publications

Europe
മേരി മക്കോർമക്കിന് ഡബ്ല്യുഎംസി അയർലൻഡ് ആദരിക്കുന്നു
Share
ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലൻഡ് പ്രൊവിൻസ് ഏർപ്പെടുത്തിയ `Social Responsibiltiy Award’ന് ഈ വർഷം മേരി മക്കോർമക്ക് അർഹയായി. മേരി മക്കോർമക്കിന്റെ നേതൃത്വത്തിലുള്ള അസീസി ചാരിറ്റബിൾ ഫൌണ്ടേഷൻ വഴി കേരളത്തിൽ നടത്തിയ ചാരിറ്റി പ്രവർത്തനങ്ങളാണ് അവാർഡിന് അർഹയാക്കിയത്.

ഡിസംബർ 29ന് നടക്കുന്ന ഡബ്ല്യുഎംസി അയർലൻഡ് പ്രൊവിൻസിന്റെ ക്രിസ്മസ് പുതുവത്സരാഘോഷത്തോടൊപ്പം നടക്കുന്ന പ്രത്യേക ചടങ്ങിൽ മന്ത്രി പാട്രിക് ഡോണോഹു അവാർഡ്സമ്മാനിക്കും. തദവസരത്തിൽ അയർലൻഡിലെ വിവിധ സംഘടനാ പ്രതിനിധികളും മേരി മക്കോർമക്കിനെ ആദരിക്കും.

2005ൽ കേരളം സന്ദർശിച്ചതിനുശേഷമാണ് മേരി മക്കോർമക്കും കാതറീൻ ഡൺലേവിയും ചേർന്ന് അയർലൻഡിൽ അസീസി ചാരിറ്റബിൾ ഫൗണ്ടേഷൻ സ്‌ഥാപിച്ചത്. അസീസി ചാരിറ്റബിൾ ഫൗണ്ടേഷൻ കേരളത്തിൽ കേരള അയർലൻഡ് ഫൌണ്ടേഷനെന്ന പേരിലാണ് ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിയത്. എറണാകുളം ജില്ലയിലെ കുമ്പളങ്ങിയിൽ 2006ൽ ആരംഭിച്ച കുട്ടികളുടെ അനാഥമന്ദിരമാണ് അസീസി ചാരിറ്റിയുടെ ആദ്യ സംരംഭം. ചോറ്റാനിക്കര, കാരി, എരമല്ലൂർ, ചെല്ലാനം എന്നിവിടങ്ങളിലായി 2015 ഓടെ 60 വീടുകളുടെ നിർമാണവും 30 വീടുകളുടെ അറ്റകുറ്റ പണികളും തീർക്കാൻ മേരിയുടെ പ്രവത്തനങ്ങൾക്കായി. കാരിയിൽ തന്നെ ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂളും 2009 ഓടെ ആരംഭിച്ചു.

കൊച്ചിയിലെ റോട്ടറി ക്ലബുമായി ചേർന്ന് കുടിവെള്ളത്തിനുള്ള സംവിധാനവും യുവതികൾക്ക് സ്വയംതൊഴിൽ കണ്ടെത്താനുള്ള സംരംഭങ്ങളും ചാരിറ്റിയുടെ പേരിൽ നടന്നു. കേരളത്തിലെ വിദ്യാസമ്പന്നരായ അനവധി പേർക്ക്, പ്രത്യേകിച്ച് നഴ്സിംഗ് രംഗത്ത്, തൊഴിൽദാതാവായും മേരി മക്കോർമക്കിന്റെ സേവനം ഉപയോഗപ്പെട്ടിട്ടുണ്ട്.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ

ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ എ​ഫാ​ത്താ​ വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.