• Logo

Allied Publications

Europe
സൂറിച്ചിലെ ഇസ്ലാമിക് സെന്ററിൽ വെടിവെപ്പ്: മുന്നു പേർക്ക് ഗുരുതര പരിക്ക്
Share
സൂറിച്ച്: നഗര പരിസരത്തെ ഇസ്ലാമിക് സെന്ററിൽ നിസ്കാരത്തിനിടയിൽ അജ്‌ഞാതൻ നടത്തിയ വെടിവയ്പിൽ മുന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. അക്രമി ഒളിവിലാണ്. അപകടസ്‌ഥലത്തു നിന്നും 300 മീറ്റർ അകലെ ഒരു പുരുഷ ജഡവും കണ്ടെത്തി. രക്‌തം പുരണ്ട റിവോൾവറും ജഡത്തിനു സമീപത്തു നിന്നും കണ്ടെത്തിയെങ്കിലും, ഇതിനു വെടിവയ്പുമായി എന്തെങ്കിലും ബന്ധമുണ്ടോന്ന് പോലീസ് സ്‌ഥിരീകരിച്ചിട്ടില്ല.

സോമാലിയ, ഏറിറ്റീരിയ, മഗ്രെബ് എന്നി ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരായ ഇസ്ലാം മതവിശ്വാസികൾ, ഇസ്ലാമിക് കൾച്ചറൽ സെന്ററും, മോസ്കുമായി ഉപയോഗിച്ച് വരുന്ന കെട്ടിടത്തിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചരയ്ക്കു നിസ്കാരം നടന്നുകൊണ്ടിരിക്കുമ്പോളായിരുന്നു വെടിവയ്പ്പ്.

നിസ്കാര ഹാളിലേക്കു കടന്നുവന്ന ഏകദേശം 30 വയസുള്ള ആയുധധാരി നിരത്തി വെടിവെക്കുകയായിരുന്നു എന്ന് സൂറിച്ച് സിറ്റി പോലീസ് പറഞ്ഞു. പല റൗണ്ട് വെടിവെച്ച ശേഷം കടന്നുകളഞ്ഞ അക്രമിയെ കണ്ടുപിടിക്കാൻ പോലീസ് പ്രദേശം മുഴുവൻ വളഞ്ഞു ശ്രമിച്ചെങ്കിലും ഇതുവരെ കഴിഞ്ഞിട്ടില്ല. ദേഹം മുഴുവൻ മൂടിയ ഇരുണ്ട വസ്ത്രവും, തലയിൽ രോമത്തൊപ്പിയും ധരിച്ചു വന്ന അക്രമി വെളുത്ത വർഗക്കാരനാണോ, ആഫ്രിക്കൻ സ്വദേശിയൊ എന്നും വ്യക്‌തമല്ല. പുറമെനിന്നും ഉള്ള ആളെന്നാണു ഇസ്ലാമിക് സെന്ററിലുള്ളവർ പറയുന്നത്.

വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ ആഫ്രിക്കൻ സ്വദേശികളായ മുന്നു പുരുഷന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് 30,35,56 എന്നിങ്ങനെയാണ് പ്രായം. അത്യാസന്ന നില ഇവർ തരണം ചെയ്യുമോ എന്ന് പറയാറായിട്ടില്ല. സമീപത്തു നിന്നും പോലീസ് ആയുധവുമായി കണ്ടെടുത്ത പുരുഷ ജഡത്തെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നു. ഇതു ഇസ്ലാമിക് സെന്റർ ആക്രമിച്ച വ്യക്‌തിയുടേതാണോ എന്നാണു പ്രധാനമായും പോലീസ് അന്വേഷിക്കുന്നത്.

റിപ്പോർട്ട്: ടിജി മറ്റം

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.