• Logo

Allied Publications

Europe
ജർമനിയിൽ മുസ് ലിംകളുടെ എണ്ണത്തിൽ ഗുരുതരമായ പിശക്
Share
ബർലിൻ: ജർമനിയിലെ കുടിയേറ്റവും മുസ് ലിം ജനസംഖ്യയും സംബന്ധിച്ച് പ്രചരിക്കുന്ന കണക്കുകളിൽ ഗുരുതരമായ പിശകുകൾ ഉള്ളതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ജർമൻ ജനസംഖ്യയിൽ അഞ്ചിലൊന്ന്, അതായത് ഇരുപതു ശതമാനം മുസ് ലിംകളാണെന്നാണ് ഒരു സർവേയിൽ പറഞ്ഞിരുന്നത്. എന്നാൽ, ഇതു വാസ്തവവിരുദ്ധമെന്ന് മറ്റൊരു സർവേ ഉപയോഗിച്ചു തന്നെ തെളിയിച്ചിരിക്കുന്നു.

ഏറ്റവും പുതിയ പഠനം അനുസരിച്ച് 2015 ഡംസംബർ 31 വരെ രാജ്യത്ത് ജീവിക്കുന്ന മുസ് ലിംകളുടെ എണ്ണം 4.4 മില്യണും 4.7 മില്യണും ഇടയിലായിരുന്നു. ഇത് രാജ്യത്തെ ജനസംഖ്യയുടെ 5.4 ശതമാനം മുതൽ 5.7 ശതമാനം വരെ മാത്രമേ വരുന്നുള്ളൂ. അതായത്, ജർമനിക്കാരിൽ 12ൽ ഒരാൾ മാത്രമാണ് മുസ് ലിം. രാജ്യത്തെ ആകെ മുസ് ലിംകളിൽ നാലിലൊന്ന് ആളുകളാണ് പുതിയതായി ഇവിടെ എത്തിയിട്ടുള്ളത്. 2011 മേയ് മുതൽ 2015 അവസാനം വരെ എത്തിച്ചേർന്നവരാണ് 27.4 ശതമാനം.

<ആ>മുസ് ലിം ജനസംഖ്യ പെരുപ്പിച്ചു കാട്ടുന്നതിൽ മുന്നിൽ ഫ്രാൻസ്

മുസ് ലിം ജനസംഖ്യ അറിഞ്ഞോ അറിയാതെയോ വസ്തുതാവിരുദ്ധമായി ഊതിപെരുപ്പിച്ചു കാണിക്കുന്നതിൽ ഏറ്റവും മുന്നിൽ ഫ്രാൻസാണെന്ന് പഠന റിപ്പോർട്ട്. രാജ്യത്തെ ജനങ്ങളിൽ 31 ശതമാനം മുസ് ലിംകളാണെന്നാണ് ഫ്രഞ്ച് ജനത വിശ്വസിക്കുന്നത്. എന്നാൽ, ഇത് യഥാർഥത്തിൽ ഏഴര ശതമാനം മാത്രമാണ്.

നാല്പത് രാജ്യങ്ങളിലാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. ദക്ഷിണാഫ്രിക്ക, ഫിലിപ്പീൻസ്, ഇറ്റലി എന്നിവിടങ്ങളിലും മുസ് ലിം ജനസംഖ്യ സംബന്ധിച്ച് വ്യാപകമായ തെറ്റിദ്ധാരണ നിലനിൽക്കുന്നതായി ഇതിൽ വ്യക്‌തമാകുന്നു.

2020 ആകുന്നതോടെ ഫ്രാൻസിലെ മുസ് ലിംകൾ ജനസംഖ്യയുടെ നാല്പതു ശതമാനമാകുമെന്ന് അവിടെയുള്ളവർ വിശ്വസിക്കുന്നു. എന്നാൽ, ഗവേഷകരുടെ പ്രവചനമനുസരിച്ച് ഇവർ 8.3 ശതമാനമേ ആകൂ.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​