• Logo

Allied Publications

Africa
ബുർക്കിനോ ഫാസോയിൽ ഭീകരാക്രമണം; 12 സൈനികർ കൊല്ലപ്പെട്ടു
Share
ഔഗദൂഗു: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫാസോയിൽ സൈനിക പോസ്റ്റിനു നേർക്കുണ്ടായ ഭീകരാക്രമണത്തിൽ 12 സൈനികർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ നസോൺഗുവ നഗരത്തിലെ സൈനിക പോസ്റ്റിനു നേർക്കായിരുന്നു ആക്രമണം. സൈനിക ടെന്റുകൾക്കു നേരെയും സൈനിക വാഹനങ്ങൾക്കു നേരെയും ഭീകരർ വെടിയുതിർത്തു. ആക്രമണത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റു. ആക്രമണത്തിനു ശേഷം ഭീകരർ രക്ഷപെട്ടു. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ ജനുവരിയിൽ ബുർക്കിനോ ഫാസോയിയുടെ തലസ്ഥാനമായ ഔഗദൂഗുവിൽ അൽഖ്വയ്ദ ഭീകരർ നടത്തിയ ഭീകരാക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടിരുന്നു. വിദേശികൾ കൂടുതലായെത്തുന്ന സ്പ്ളെൻഡിഡ് ഹോട്ടലിന് നേർക്കാണ് ആക്രമണം നടന്നത്. ഹോട്ടലിന് പുറത്ത് കാർബോംബ് സ്ഫോടനം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. 23 പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ നാല് അക്രമികളെയും സൈന്യം വധിച്ചു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ വെ​ടി​വ​യ്പ്; 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു.
ജൊ​ഹാ​നാ​സ്ബ​ർ​ഗ്: ജൊ​​​ഹാ​​​ന​​​സ്ബ​​​ർ​​​ഗ്: ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ജൊ​​​ഹാ​​​ന​​​സ്ബ​​​ർ​​​ഗി​​​ലെ ബാ​റി​ല്‍ അ​
മനോജിന്‍റെ കുടുംബത്തിന് എംസിസി സമാഹരിച്ച തുക കൈമാറി.
മോൺറോവിയ : പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ലൈബീരിയയിൽ വച്ച് കഴിഞ്ഞ മാസം മരണമടഞ്ഞ മനോജിന്‍റെ കുടുംബത്തിന് ലൈബീരിയൻ മലയാളികളുടെ സംഘടനയായ മഹാത്മാ കൾച്ചറൽ സ
ഹ്യു​മാ​നി​റ്റേ​റി​യ​ൻ മി​ഷ​ന​റി പു​ര​സ്കാ​രം ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ന് സ​മ്മാ​നി​ച്ചു.
കോ​ട്ട​യം: വേ​ൾ​ഡ് പീ​സ് മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​പ​ത്തേ​ഴു വ​ർ​ഷ​മാ​യി ന​ട​ത്തു​ന്ന ആ​ഗോ​ള ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ആ​ദ​രി​ച്ച
സണ്ണി സ്റ്റീഫന്‌ ഹ്യൂമാനിറ്റേറിയൻ മിഷനറി അവാർഡ്‌.
സൗത്ത്‌ ആഫ്രിക്ക: വേൾഡ്‌ പീസ്‌ മിഷന്‍റെ നേതൃത്വത്തിൽ ഇരുപത്തേഴു വർഷമായി നടത്തുന്ന ആഗോള ജീവകാരുണ്യ പ്രവർത്തനങ്ങളെ ആദരിച്ച്, ‌ ഉംറ്റാറ്റ രൂപത നൽകുന്ന ഹ
ഒ​ഐ​സി​സി ലൈ​ബീ​രി​യ നാ​ഷ​ണ​ൽ ക​മ്മി​റ്റി യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
മോ​ണ്‍​റോ​വി​യ: ഒ​ഐ​സി​സി ലൈ​ബീ​രി​യ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ ആ​ദ്യ യോ​ഗം ത​ല​സ്ഥാ​ന​മാ​യ മോ​ണ്‍​റോ​വി​യ​യി​ൽ ന​ട​ത്ത​പ്പെ​ട്ടു.