• Logo

Allied Publications

Europe
സ്വിറ്റ്സർലൻഡിൽ ജനിതക സാങ്കേതിക വിദ്യയുടെ നിരോധനം തുടരും
Share
ജനീവ: ജനിതക പരീക്ഷണങ്ങളുടെ മേലുള്ള നിരോധനം നാലു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കുവാനുള്ള നിയമം സ്വിസ് പാർലമെന്റ് പാസാക്കി. ഇതോടെ ജനിതക സാങ്കേതിക വിദ്യയുടെ മേലുള്ള മൊറോട്ടോറിയം സ്വിറ്റ്സർലൻഡിൽ 2021 വരെ തുടരും. പാർലമെന്റിൽ നടന്ന ചർച്ചയിൽ 89 നെതിരെ 98 വോട്ടുകൾക്കാണ് പാസാക്കിയത്.

ജനിതക മാറ്റം വന്ന വിളകൾ നിലവിൽ സ്വിറ്റ്സർലൻഡിൽ ഉപയോഗിക്കുന്നില്ല. ഇതിന്റെ മേലുള്ള നിരോധനം രണ്ടു തവണ പാർലമെന്റ് നീട്ടിയിരുന്നു. എന്നാൽ ജനിതക പരീക്ഷണങ്ങൾക്ക് മാത്രമാണ് രാജ്യത്ത് ഇളവ് നൽകിയിട്ടുള്ളത്.

നിലവിലെ നിരോധന കാലയളവ് 2021 ൽ അവസാനിക്കുമ്പോൾ രാജ്യത്ത് ജനിതക മാറ്റം വരുത്തിയ വിളകളുടെ കൃഷി അനുവദിക്കുന്നതിനായി നിയമ നിർമാണം നടത്തുന്നതിനെപ്പറ്റി അടക്കമുള്ള കാര്യങ്ങൾ ഈ കാലയളവിൽ നട ത്തുമെന്ന് സർക്കാർ വ്യക്‌തമാക്കി.

ജനിതക മാറ്റം വരുത്തിയ വിളകളുടെ കൃഷി മൂലം രാജ്യത്ത് പ്രത്യേകിച്ച് ഒരപകടവും സംഭവിക്കില്ലെന്ന് പാർലമെന്റ് അംഗം ആന്ദ്രയ ഗമൂർ പറഞ്ഞു. 2005 ൽ ജനങ്ങൾ അഞ്ച് വർഷത്തേയ്ക്കാണ് മൊറോട്ടോറിയത്തെ അനുകൂലിച്ചതെ ന്നും ശാസ്ത്രീയ പഠനങ്ങളനുസരിച്ച് പ്രത്യേകിച്ച് അപകടങ്ങളൊന്നുമില്ലെന്നും മറ്റൊരംഗം ഫാത്തി ഡേർസറും പറഞ്ഞു. ഇതുമൂലം ധാരാളം തൊഴിലവസരങ്ങൾ വിദേശത്തേക്ക് പോകുന്നു. രാജ്യത്ത് ജനിതക മാറ്റം വന്ന വിത്തുകളും നാടൻ വിളകളും സംയുക്‌തമായി കൃഷി ചെയ്യണമെന്ന ആവശ്യവും വോട്ടെടുപ്പിൽ പരാജയപ്പെട്ടു. അങ്ങനെ കൃഷി ചെയ്താൽ തങ്ങളുടെ വിളകൾക്ക് വിദേശത്തുള്ള പ്രിയം അവസാനിക്കുമെന്നും കയറ്റുമതിയെ ബാധിക്കുമെന്ന ആശങ്ക യുള്ളതിനാൽ അനുവദിക്കാനാവില്ലെന്നും സർക്കാർ വ്യക്‌തമാക്കി.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.