• Logo

Allied Publications

Europe
ഹിറ്റ്ലറുടെ ജന്മഗൃഹം ഓസ്ട്രിയൻ സർക്കാർ ഏറ്റെടുത്തു
Share
വിയന്ന: അഡോൾഫ് ഹിറ്റ്ലറുടെ ഓസ്ട്രിയയിലെ വിവാദ ജന്മഗൃഹം ഓസ്ട്രിയൻ പാർലമെന്റ് നിയമ നിർമാണത്തിലൂടെ പിടിച്ചെടുത്തു. ഇതോടെ വർഷങ്ങൾ നീണ്ട വിവാദങ്ങൾക്ക് വിരാമമാകും.

1889 ൽ ഹിറ്റ്ലർ ജനിച്ച മൂന്നു നില കെട്ടിടമാണ് പ്രത്യേക നിയമനിർമാണത്തിലൂടെ സർക്കാർ ഏറ്റെടുത്തത്. ഓസ്ട്രിയയും ജർമനിയും അതിർത്തി പങ്കിടുന്ന ഓബർ ഓസ്ട്രിയ സംസ്‌ഥാനത്തിലെ ബ്രൌനൗ ആം ഇൻ എന്ന സ്‌ഥലത്താണ് ഹിറ്റ്ലർ ജനിച്ചത്. കെട്ടിടത്തിന്റെ ഉടമസ്‌ഥയായ ഗെർലിഡ പോമർ ഈ കെട്ടിടം വിട്ടുനൽകുവാൻ തയാറായില്ല. നീണ്ട നിയമയുദ്ധങ്ങ ൾക്കൊടുവിലാണ് കെട്ടിടം സർക്കാർ ഏറ്റെടുക്കുന്നത്. പകരമായി പോമർക്ക് നഷ്‌ടപരിഹാരം ലഭിക്കും.

ഓസ്ട്രിയൻ ആഭ്യന്തര മന്ത്രി വോൾഫ്ഗാങ് സോബോട്ക, മേയർ യോഹന്നാസ് വൈഡ്ബാഹറുമായി ചർച്ച നടത്തിയശേഷമാണ് ജില്ലാ ഭരണാധികാരി ജോസഫ് പ്യൂരിങ്ങർ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയത്. ഹിറ്റ്ലറുടെ ജന്മഗൃഹം ഇടിച്ചു നിരത്തില്ലെന്നും ഇതൊരു സാമൂഹ്യ ക്ഷേമ കേന്ദ്രമാക്കി മാറ്റുവാനാണ് തീരുമാനമെന്നും ജോസഫ് പ്യൂരിങ്ങർ വ്യക്‌തമാക്കി. കെട്ടിടം എങ്ങനെ ഉപയോഗിക്കണം എന്നത് സംബന്ധിച്ച് തീരുമാനിക്കാൻ ഒരു വർക്കിംഗ് കമ്മിറ്റിയേയും സർക്കാർ രൂപീകരിച്ചു. ആഭ്യന്തര മന്ത്രാലയ പ്രതിനിധികളും സംസ്‌ഥാന ഭരണകൂടത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രതിനിധികൾ അടങ്ങുന്നതാണ് വർക്കിംഗ് കമ്മിറ്റി.

കെട്ടിടം പൊളിച്ചു കളയണമെന്നും ഭാവിയിൽ ഇതൊരു നിയോ നാസി തീർഥാടന കേന്ദ്രമാക്കി മാറ്റുവാൻ സാധ്യതയുണ്ടെന്നും ഒരുവിഭാഗം വാദിക്കുമ്പോൾ, മറ്റൊരു വിഭാഗം ഇത് പൊളിക്കരുതെന്നും കെട്ടിടം ചരിത്രത്തിന്റെ ഭാഗമാണന്നും ആവശ്യപ്പെട്ടിരുന്നു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ