• Logo

Allied Publications

Europe
സാമൂഹിക വ്യവസ്‌ഥിതി പരിപാലിക്കാൻ ഓസ്ട്രിയ കുടിയേറ്റം പ്രോത്സാഹിപ്പിക്കണം: ആഭ്യന്തര മന്ത്രാലയം
Share
വിയന്ന: സാമൂഹിക വ്യവസ്‌ഥിതി പരിപാലിക്കാൻ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിന് ഓസ്ട്രിയ തയാറാകണമെന്ന് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തരമന്ത്രി വോൾഫ്ഗാങ് സോബോട്ക പ്രവാസവുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ അവതരിപ്പിക്കവെയാണ് സമ്മിശ്ര വികാരങ്ങൾ ഉളവാക്കുന്ന പുതിയ റിപ്പോർട്ടിനെക്കുറിച്ച് പരാമർശം നടത്തിയത്.

കുടിയേറ്റം പ്രോത്സാഹിപ്പിച്ചാൽ മാത്രമേ രാജ്യത്തെ സാമൂഹ്യ വ്യവസ്‌ഥിതി കൃത്യമായി നിലനിറുത്താൻ കഴിയുകയുള്ളൂവെന്നും ജോലി ചെയ്യാനും സോഷ്യൽ ഇൻഷ്വറൻസ് ഒടുക്കാനും ഒരു വർഷം ഏതാണ്ട് അര ലക്ഷം പ്രവാസികളെയെങ്കിലും ഓസ്ട്രിയയിൽ ലഭ്യമാക്കുന്നത് ആവശ്യമാണെന്നും റിപ്പോർട്ട് പറയുന്നു. ആരോഗ്യ രംഗം, തൊഴിലില്ലായ്മ, തൊഴിൽ ചെയ്യാനുള്ള സാഹചര്യമില്ലായ്മ, വാർധക്യം, പ്രസവാവധി ആനുകൂല്യങ്ങൾ, നഴ്സിംഗ് കെയർ ഇവയൊക്കെയാണ് ഓസ്ട്രിയയുടെ സോഷ്യൽ സിസ്റ്റം സംരക്ഷിക്കുന്നത്.

രാജ്യത്തെ ജനസംഖ്യ കുറയുകയും ഉള്ളവരിൽ തന്നെ വലിയൊരു ശതമാനം വാർധക്യത്തിലേയ്ക്ക് എത്തുകയുമാണ്. അതേസമയം കുട്ടികളുടെ ഇപ്പോഴത്തെ ശരാശരി ജനന നിരക്ക് (1.4) ഈ അപര്യാപ്തത നികത്താൻ മതിയാവില്ല എന്നാണ് മൈഗ്രേഷൻ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ജനസംഖ്യയിലുണ്ടാകുന്ന കാര്യമായ കുറവ് വർധിക്കുകയാണെങ്കിൽ രാജ്യത്ത് തൊഴിലില്ലായ്മയും എല്ലാ പൗരന്മാർക്കുള്ള ആനുകൂല്യങ്ങൾ നൽകുന്നത് രാജ്യത്തിന് താങ്ങാവുന്നതിലും അധികമാകും എന്നതും റിപ്പോർട്ടിലെ ചില കണ്ടെത്തലുകളാണ്.

എന്നാൽ അനിയന്ത്രിതമായ കുടിയേറ്റം രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്‌ടിക്കുമെന്നും കാര്യങ്ങൾ വേണ്ടവിധം ക്രമീകരിക്കാൻ 2017ന്റെ ആരംഭത്തോടുക്കൂടി ഒരു മൈഗ്രേഷൻ കമ്മീഷൻ സ്‌ഥാപിക്കുന്നതിന്റെ പ്രാധാന്യവും മന്ത്രി സോബോട്ക സൂചിപ്പിച്ചു. കൃത്യമായ ലക്ഷ്യത്തോടും ഘടനാപരവും യോഗ്യത അർഹതയാക്കിയും പ്രയോജനപ്പെടുത്താവുന്ന, ഹാൻസ് ഫാസ്മൻ അധ്യക്ഷനായി ഒരു ഉപദേശക സമിതി ഈ കാര്യങ്ങൾ പ്രവൃത്തിയിൽ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

റിപ്പോർട്ട്: ജോബി ആന്റണി

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ