• Logo

Allied Publications

Europe
സ്വിറ്റ്സർലൻഡിൽ പുതിയ 20, 10 നോട്ടുകൾ
Share
സൂറിച്ച്: നിലവിലുള്ള 20, 10 നോട്ടുകൾക്കു പകരം 2017 മേയ് മുതൽ പുതിയ നോട്ടുകൾ ഇറക്കുമെന്നു സ്വിസ് നാഷണൽ ബാങ്ക് അറിയിച്ചു. മേയ് 10ന്, 20 ന്റെ പുതിയ നോട്ട് ആദ്യമായി അവതരിപ്പിക്കും. 17 മുതൽ കൈമാറ്റം തുടങ്ങും. 10 ന്റെ നോട്ടുകൾ ഒക്ടോബറിൽ അവതരിപ്പിക്കും. ആ മാസം തന്നെ കൈമാറ്റവും ആരംഭിക്കുമെന്ന് സ്വിസ് നാഷണൽ ബാങ്ക് വൈസ് ചെയർമാൻ Frtiz Zurbrugg മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ 20ന്റെ നോട്ടിൽ വെളിച്ചവും 10 ന്റെ നോട്ടിൽ സമയവും ആയിരിക്കും വിഷയം. ചിത്രശലഭം, ലോകാർനോ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയവയും നോട്ടുകളിൽ ഇടം പിടിക്കും.

പുതിയ 50 ന്റെ നോട്ട് ഈ വർഷം ഏപ്രിൽ 12ന് ഇറക്കിയതിനു പുറമെയാണ് 20 ന്റേയും 10 ന്റെയും കറൻസികൾ സ്വിസ് നാഷണൽ ബാങ്ക് പുതുതായി ഇറക്കുന്നത്. രാജ്യത്ത് ഏറ്റവും അധികം കൈമാറ്റം ചെയ്യുന്ന 50 ന്റെ പഴയ നോട്ടുകൾക്കു പകരം പുതിയ നോട്ടിറക്കിയത് ജനങ്ങൾക്ക് സ്വീകാര്യമായിരുന്നുവെന്നും Frtiz Zurbrugg അവകാശപ്പെട്ടു. പഴയ 50 ന്റെ നോട്ടിൽ മൂന്നിൽ രണ്ടു ഭാഗവും ഏഴ് മാസക്കാലം കൊണ്ട് മടങ്ങി വന്നുവെന്നും പഴയ നോട്ടുകൾക്ക് ഇനിയും കുറച്ചു മാസങ്ങൾ കൂടി മൂല്യം ഉണ്ടായിരിക്കുമെന്നും എസ്എൻബി വ്യക്‌തമാക്കി.

പുതിയ കറൻസികൾ അവതരിപ്പിക്കുമ്പോൾ ഇതു സംബന്ധിച്ച പ്രഖ്യാപനം നേരത്തെ അറിയിക്കുന്നതാണ് സ്വിസിലെ നയം. പുതിയ നോട്ടും പഴയ നോട്ടും ഒരുപോലെ ഉപയോഗിക്കാവുന്ന നിശ്ചിത കാലയളവും കഴിഞ്ഞാണ് പഴയ കറൻസികൾക്കു മൂല്യം ഇല്ലാതാവുന്നത്. തുടർന്നും ഇത് നിശ്ചിത വർഷത്തേക്ക് സ്വിസ് നാഷണൽ ബാങ്കിന്റെ ശാഖകളിൽ മാറ്റി എടുക്കാൻ അനുവദിക്കുന്നതാണ്.

റിപ്പോർട്ട്: ടിജി മറ്റം

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ