• Logo

Allied Publications

Europe
കാറപകടങ്ങളിൽ ഒന്നാംസ്‌ഥാനം ടെസിന്, ബാസൽ സ്റ്റാറ്റും ജനീവയും തൊട്ടുപിന്നിൽ
Share
സൂറിച്ച്: സ്വിറ്റ്സർലൻഡിൽ കാറോടിക്കുന്നവരിൽ ഏറ്റവും അധികം അപകടങ്ങൾ വരുത്തിവയ്ക്കുന്നത് ടെസിനിൽ നിന്നുള്ളവരാണ്. ബാസൽ സ്റ്റാറ്റ്, ജനീവ, വാലിസ് രജിസ്ട്രേഷൺ കണ്ടാലും ഒന്ന് കരുതി ഇരിക്കുന്നതാണ് നല്ലത്. കാരണം ഇവരാണ് തൊട്ടടുത്ത സ്‌ഥാനങ്ങളിൽ വരുന്നത്. എന്നാൽ സെൻട്രൽ പ്രവിശ്യകളായ ഉറി, നീഡ് വാൾഡൻ, ലൂസേൺ എന്നിവിടങ്ങളിലാണ് അപകടങ്ങൾ ഏറ്റവും കുറവ്.

കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ റിപ്പോർട്ട് ചെയ്യപ്പെട്ട കാറപകടങ്ങളെ ആധാരമാക്കി പ്രമുഖ ഇൻഷ്വറൻസ് കമ്പനിയായ അക്സ വിന്റർത്തൂർ നടത്തിയ പഠനത്തിൽ സ്വിറ്റ്സർലൻഡിൽ പ്രതിവർഷം 70,000 കാറപകടങ്ങൾ എന്നാണ് കണക്ക്. തുർഗാവ്, ഷാഫ് ആവ്സൺ, ബേൺ, ആർഗാവ് എന്നീ പ്രവിശ്യകളാണ് നാലു മുതൽ ഏഴ് വരെയുള്ള സ്‌ഥാനങ്ങളിൽ. അതേ സമയം മലയാളികൾ ഒട്ടേറെയുള്ള സൂറിച്ച്, ബാസൽ ലാൻഡ് കൺടോണുകൾ അപകടം വരുത്തിവയ്ക്കുന്ന കാര്യത്തിൽ 9, 10 സ്‌ഥാനങ്ങളിലാണ്.

അർബൻ മേഖലകളിൽ, റൂറൽ മേഖലയെ അപേക്ഷിച്ചു അപകടങ്ങൾ കൂടാം എന്ന സ്വാഭാവിക വസ്തുതക്ക് പുറമെ, കാറുകൾ റെന്റ്, ലോൺ വ്യവസ്‌ഥയിൽ എടുക്കുന്നതും അപകടങ്ങൾ വർധിക്കുന്നതായി പഠനത്തിൽ പറയുന്നു. ഈ പ്രവണത വെസ്റ്റ്, ടെസിൻ മേഖലകളിൽ സ്വിസിലെ ഇതര പ്രദേശങ്ങളെക്കാൾ കൂടുതലാണ്. അപകടകാര്യത്തിൽ അശ്രദ്ധക്ക് പുറമെ, ഇടുങ്ങിയ റോഡുകളും കൊടും വളവുകളും പ്രധാന കാരണങ്ങളാണ്.

റിപ്പോർട്ട്: ടിജി മറ്റം

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.