• Logo

Allied Publications

Europe
മാർ ജോസഫ് ശ്രാമ്പിക്കലിന് സ്വീകരണം നൽകി
Share
ന്യൂകാസിൽ: മെത്രാഭിഷേകത്തിനുശേഷം ആദ്യമായി ന്യൂകാസിലിൽ എത്തിയ ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ് മാർ ജോസഫ് ശ്രാമ്പിക്കലിന് സെന്റ് തോമസ് സീറോ മലബാർ സമൂഹം സ്വീകരണം നൽകി. ഡിസംബർ 11ന് ഉച്ചകഴിഞ്ഞ് ഫെനം സെന്റ് റോബർട്സ് പള്ളിയിൽ വികാരി ഫാ. ഷോൺ ഓ നീൽ, സീറോ മലബാർ ചാപ്ലിൻ ഫാ. സജി തോട്ടത്തിൽ, കൈക്കാരന്മാരായ വർഗീസ് തെനംകാല, സുനിൽ ചേലക്കൽ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ സോയ് ജോസഫ്, അക്കൗണ്ടന്റ് ഷിന്റോ ജയിംസ്, കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. മാർ സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന നടന്നു.

തുടർന്നു നടന്ന സ്വീകരണ സമ്മേളനവും സൺഡേ സ്കൂൾ വാർഷിക സമ്മേളനവും മാർ സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ സോയ് ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ഫാ. സജി തോട്ടത്തിൽ, ഫാ. ഷോൺ ഒ നീൽ, ഫാ. ഫാൻസുവ പത്തിൽ, സുനിൽ ചേലക്കൽ, ലോറൻസ് ഒരപ്പനയിൽ എന്നിവർ സംസാരിച്ചു. തുടർന്ന് സൺഡേ സ്കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി. സൺഡേ സ്കൂൾ ക്ലാസുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥികൾക്ക് മാർ സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു. സ്നേഹവിരുന്നോടെയാണ് പരിപാടികൾ സമാപിച്ചു. സൺഡേ സ്കൂൾ അധ്യാപകർ, വിവിധ കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ചൊവ്വ, ബുധൻ ദിവസങ്ങളിൽ ന്യൂകാസിലിലെ വിവിധ കുടുംബ കൂട്ടായ്മകളിലും മാർ സ്രാമ്പിക്കൽ പങ്കെടുക്കും.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.