• Logo

Allied Publications

Europe
ജാനറ്റ് കൊലക്കേസ്; പ്രതിക്ക് 12 വർഷം തടവു ശിക്ഷ
Share
ബർലിൻ: ജർമനിയിൽ ഇക്കഴിഞ്ഞ ഏപ്രിൽ 12 ന് ജർമൻകാരനായ ഭർത്താവിനാൽ കൊലചെയ്യപ്പെട്ട മലയാളി രണ്ടാം തലമുറക്കാരി യുവതി ജാനറ്റ് (34) വധക്കേസിന്റെ വിചാരണ ഡ്യൂയീസ്ബുർഗ് ജില്ലാക്കോടതിയിൽ പൂർത്തിയായി.

പ്രതിയായ ജാനെറ്റിന്റെ ഭർത്താവ് റെനെ ഫെർഹോഫനെ(34) 12 വർഷത്തേയ്ക്കാണ് ശിക്ഷിച്ചത്. ഡിസംബർ 14 നാണ് വിധിയുണ്ടായത്. കരുതിക്കൂട്ടിയുള്ള ഒരു കൊലപാതകമായി സംഭവത്തെ കോടതി വിലയിരുത്തിയില്ലെങ്കിലും പ്രതി കുറ്റക്കാരനാണെന്നു അസന്നിഗ്ധമായി പരാമർശിച്ചുകൊണ്ടാണ് ഡൂയീസ്ബുർഗ് ജില്ലാ ജഡ്ജി ഷ്വാർട്സ് വിധി കൽപ്പിച്ചത്. കോടതി നടപടികൾ ഏകദേശം ഒരുമണിക്കൂറോളം നീണ്ടു നിന്നു. വിധിന്യായം കേൾക്കാൻ ജാനറ്റിന്റെ മാതാപിതാക്കളും കൊളോൺ, ഡൂയീസ്ബുർഗ്, ഓബർഹൗസൻ എന്നീ സ്‌ഥലങ്ങളിൽ നിന്നുള്ള 25 ലേറെ വരുന്ന മലയാളി സുഹൃത്തുക്കളും റെനെയുടെ മാതാവും സഹോദരിയും മകളും അവരുടെ കുടുംബസുഹൃത്തുക്കളും കോടതി മുറിയിൽ സന്നിഹിതരായിരുന്നു.

കൊല നടത്തിയതു താനാണെന്ന് ഭർത്താവ് റെനെ അസ്റ്റിലായ സമയത്ത് പോലീസിൽ മൊഴി നൽകിയിരുന്നു. മൂന്നു പ്രാവശ്യംകൊണ്ട് കേസിന്റെ വിസ്താരവും പൂർത്തിയായിരുന്നു. എന്നാൽ വിസ്താരങ്ങളിൽ പ്രതിയായ റെനെ നിരത്തിയ പല കാര്യങ്ങളും പരസ്പര വിരുദ്ധമായിരുന്നു. ജാനെറ്റിന്റെ മാതാപിതാക്കളെയും റെനെയുടെ അയൽവാസികളെയും അന്വേഷണം നടത്തിയ പോലീസുകാരെയും കോടതിയിൽ വിസ്തരിച്ചിരുന്നു. ഒരോ വിസ്താരങ്ങളിലും റെനെ കാര്യങ്ങൾ കോടതിയിൽ മറച്ചുവച്ചു സംസാരിച്ചുവെങ്കിലും പ്രതി റെനെ തന്നെയാണെന്നു കോടതിക്കു പൂർണബോധ്യമായിരുന്നു. പ്രതിക്ക് അഞ്ചുമുതൽ പതിനഞ്ചു വർഷം വരെ ലഭിക്കാവുന്ന ശിക്ഷ ലഭിക്കണമെന്നു മാതാപിതാക്കളുടെ ഭാഗത്തുനിന്നുള്ള വക്കീൽ കോടതിയിൽ വാദിച്ചിരുന്നു. റെനെയുടെ വക്കീലാകട്ടെ 11 വർഷത്തെ തടവു ശിക്ഷ മതിയെന്നാണ് കോടതിയിൽ ബോധിപ്പിച്ചത്. പബ്ളിക് പ്രോസീക്യൂട്ടറാകട്ടെ ശിക്ഷ മൂന്നു വർഷം മതിയെന്നുള്ള തരത്തിലാണ് കോടതിയിൽ പറഞ്ഞത്. പക്ഷെ ജഡ്ജി 12 വർഷത്തെ തടവാണ് റെനെയ്ക്കു വിധിച്ചത്.

കൊലപാതകത്തിൽ ഇപ്പോൾ താൻ അതീവ ദുഃഖിതനാണെന്നും ആദ്യവിസ്താരത്തിൽ റെനെ കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ പ്രതി മന:പൂർവം കരുതിക്കൂട്ടി കൊല നടത്തിയതാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ശ്വാസം മുട്ടിച്ചും ഇലക്ട്രിക് വയറുകൊണ്ട് കഴുത്തു വരിഞ്ഞു മുറുക്കിയും കഴുത്തിനു പിന്നിൽ കറിക്കത്തികൊണ്ട് ആഴത്തിൽ മുറിവേൽപ്പിച്ചുമാണ് കൊല നടത്തിയതെന്നു പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചിരുന്നു.

ജാനെറ്റിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഡൂയീസ്ബുർഗ് പോലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. കഴുത്തിലുണ്ടായ ആഴത്തിലുള്ള മുറിവാണ് ജാനെറ്റിന്റെ മരണ കാരണമെന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഏപ്രിൽ 12 നാണ് ജാനെറ്റ് കൊലചെയ്യപ്പെട്ടത്.കൊലചെയ്തതിനു ശേഷം റെനെ, ജാനറ്റിനെ സ്വന്തം വീടിനോടു ചേർന്നുള്ള പൂന്തോട്ടത്തിൽ മറവുചെയ്യുകയാണുണ്ടായത്. പിന്നീട് കാണാനില്ലെന്നു റെനെ തന്നെ വീട്ടുകാരെ അറിയിച്ചു. ഏപ്രിൽ 13 മുതൽ കാണാതായ ജാനെറ്റിന്റെ മൃതദേഹം കുഴിച്ചു മൂടപ്പെട്ട നിലയിൽ അവരുടെ സ്വന്തം വീടിന്റെ പൂന്തോട്ടത്തിൽ നിന്നും മെയ് പകുതിയോടെ പോലീസ് കണടെടുക്കുകയായിരുന്നു. നാലാഴ്ചത്തെ പോലീസിന്റെ അന്വേഷണത്തിൽ പ്രതി റെനെ തന്നെയാണെന്നു കണ്ടെത്തുകയായിരുന്നു.

ജാനെറ്റ്, റെനെ ദമ്പതികൾക്ക് ഒന്നരവയസ് പ്രായമുള്ള ആലീസ് എന്നു പേരായ ഒരു പെൺകുട്ടിയുണ്ട്. കുട്ടി ഇപ്പോൾ സർക്കാർ നിയോഗിച്ചിരിക്കുന്ന ആളുടെ സംരക്ഷണയിലാണ്.

ഹോംബെർഗിൽ ചെറുപ്പം മുതൽ തന്നെ ഫെർഹോവനും ജാനെറ്റും തമ്മിൽ കൂട്ടുകാരായിരുന്നു. ഇവർ നീണ്ടകാലം പ്രണയത്തിലുമായിരുന്നു. ഇതിനെ തുടർന്ന് ഇവരുടെയും മാതാപിതാക്കളുടെ സമ്മതപ്രകാരം ജാനെറ്റിന്റെ മാതാപിതാക്കളുടെ സ്വദേശമായ അങ്കമാലിയിൽ ആയിരുന്നു ഇവരുടെ വിവാഹം. ജർമനിയിലെ രണ്ടാം തലമറക്കാരിയായ ജാനെറ്റ് കലാരംഗത്ത് ഏറെ സജീവും മികച്ച ഒരു നർത്തകിയുമായിരുന്നു. ജർമനിയിലെ ആദ്യ തലമുറക്കാരായ അങ്കമാലി സ്വദേശി സെബാസ്റ്റ്യൻ കിഴക്കേടത്തിന്റെയും റീത്തയുടെയും ഏകമകളാണ് ജാനെറ്റ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ