• Logo

Allied Publications

Europe
ഊറി, ഗ്ലാർണർലാൻഡ് പ്രവിശ്യകൾ ചെലവേറിയത്
Share
സൂറിച്ച്: ജനീവ, ബാസൽസ്റ്റാഡ്ട് പ്രവിശ്യകളാണ് സ്വിസിലെ ഏറ്റവും ചെലവേറിയ കൺന്റോണുകൾ. സൂറിച്ച്, നോയൻബർഗ്, ബാസൽ ലാൻഡ്, വാട്റ്റ് എന്നീ നഗര പ്രവിശ്യകളും ഇതിനു സമാനമാണ്. എന്നാൽ കാശ് മിച്ചം വയ്ക്കാൻ ഊറി, ഗ്ലാർണർലാൻഡ്, ഒബ്വാൾഡൻ എന്നീ ഗ്രാമ പ്രവിശ്യകളിൽ താമസിക്കുന്നതാണ് നല്ലതെന്ന്, ഇതേക്കുറിച്ചു പഠനം (Regional Disposable IncomeRDI) നടത്തിയ പ്രമുഖ ബാങ്കായ ക്രെഡിറ്റ് സുയിസി പറയുന്നു.

ബേൺ, സുഗ്, യൂറ എന്നീ കൺന്റോണുകളും തുർഗാവ്, അപ്പെൻസെൽ ഇന്നെർഹോഡൻ, വാലിസ് പ്രവിശ്യകളും താരതമ്യേന ചെലവ് കുറവാണ്. രാജ്യത്തെ 26 പ്രവിശ്യകളിൽ എവിടെയൊക്കെയാണ് മാസാവസാനം കാശ് മിച്ചം പിടിക്കാൻ നല്ലതെന്നും മോശമെന്നും ക്രെഡിറ്റ് സുഇസി നടത്തിയ പഠനത്തിൽ ഗ്രാമ പ്രവിശ്യകളാണ് മുന്നിലെത്തിയത്. വീട്ടുവാടക, നികുതി, മെഡിക്കൽ ഇൻഷ്വറൻസ്, ഭൂമി, കെട്ടിട വിലകൾ, യാത്രാചെലവ്, ശിശു പരിപാലനം തുടങ്ങിയ വസ്തുതകളെ അടിസ്‌ഥാനമാക്കിയായിരുന്നു പഠനം.

മൂന്ന് ബെഡ്റൂം അടങ്ങിയ വീടിന് സ്വിസിലെ ശരാശരി വാടക 1865 ഫ്രാങ്ക് ആണെന്നിരിക്കെ, സൂറിച്ച്, ജനീവ പോലുള്ള നഗര മേഖലകളിൽ, ഇതേ സ്‌ഥാനത്ത് 3000 ഫ്രാങ്ക് കൊടുക്കേണ്ടി വരും. മെഡിക്കൽ ഇൻഷ്വറൻസിലും റൂറൽ കൺന്റോണുകളിൽ കാശ് അധികം മിച്ചം പിടിക്കാം. ഒരു ശരാശരി സ്വിസ് ഫാമിലിയുടെ മൊത്ത കുടുംബ ബജറ്റിന്റെ 30 ശതമാനത്തോളം പോവുന്നത് താമസ ചെലവിനാണ്. അതിനാൽ ചെലവു കുറച്ച് മാസാവസാനം മിച്ചം പിടിക്കാൻ നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് താമസം മാറ്റാനാണ് ക്രെഡിറ്റ് സുയിസിയുടെ ശിപാർശ.

റിപ്പോർട്ട്: ടിജി മറ്റം

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.