• Logo

Allied Publications

Europe
ഐസിസി വിയന്നയുടെ എക്യുമെനിക്കൽ കരോൾ മത്സരത്തിന് ഉജ്‌ജ്വല സമാപനം
Share
വിയന്ന: ഇന്ത്യൻ കാത്തലിക് കമ്യൂണിറ്റിയുടെ (ഐസിസി വിയന്ന) നേതൃത്വത്തിൽ വിവിധ ക്രൈസ്തവ സഭകളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച ക്രിസ്മസ് കരോൾ മത്സരം ശ്രദ്ധേയമായി. വിയന്ന മലയാളികൾക്ക് വേറിട്ട അനുഭവമായി മാറിയ മത്സരങ്ങൾ വിവിധ സഭകളുടെ ഐക്യവും സഹവർത്തിത്വവും ലക്ഷ്യമാക്കിയാണ് എല്ലാ വർഷവും സംഘടിപ്പിച്ചു വരുന്നത്.

ഓർക്കസ്ട്ര ഇല്ലാതെയുള്ള സീനിയർ ഗ്രൂപ്പ് എ മത്സരത്തിൽ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി. കൈരളി നികേതന്റെ ജോയ്ഫുൾ സിംഗേഴ്സ് ഗ്രൂപ്പും ഇതേ വിഭാഗത്തിൽ ഒന്നാം സ്‌ഥാനം നേടി. സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവകയ്ക്കാണ് രണ്ടാം സ്‌ഥാനം. മൂന്നാം സ്‌ഥാനം ഗബ്രിയേൽ വോയിസ് കരസ്‌ഥമാക്കി.

ജൂണിയർ വിഭാഗത്തിൽ ഗ്രൂപ്പ് എ വിഭാഗത്തിൽ കിൻഡർ ക്വയർ സ്റ്റഡ്ലൗ ഒന്നാം സ്‌ഥാനം നേടി. ഗ്രേസ് വോയിസ്, ഗബ്രിയേൽ വോയിസ് എന്നീ ഗ്രൂപ്പുകൾ യഥാക്രമം രണ്ടും മൂന്നും സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി. ഗ്രൂപ്പ് ബി സീനിയർ വിഭാഗത്തിൽ കൈരളി നികേതൻ മെലഡീസിന് പ്രോത്സാഹന സമ്മാനം ലഭിച്ചു. ജൂണിയർ സീനിയർ വിഭാഗങ്ങളിലായി 15 ഗ്രൂപ്പുകൾ പങ്കെടുത്തു.

ഐസിസി ചാപ്ലിൻ റവ. ഡോ. തോമസ് താണ്ടപ്പിള്ളി, ഓർത്തോഡോക്സ് ഇടവകകളിൽ നിന്നുള്ള ഫാ. ജോഷി വെട്ടിക്കാട്ടിൽ, ഫാ. വിൽസൺ ഏബ്രഹാം എന്നിവർ സമ്മാനദാനത്തിന് മുന്നോടിയായി നടന്ന എക്യുമെനിക്കൽ പ്രാർഥനാസമ്മേളനം നയിച്ചു. ഐസിസി അസി. ചാപ്ലിൻ ഫാ. ജോയി പ്ലാതോട്ടത്തിൽ, ജനറൽ കൺവീനർ തോമസ് പടിഞ്ഞാറേകലയിൽ, സെക്രട്ടറി സ്റ്റീഫൻ ചൊവൂക്കാരൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോബി ആന്റണി

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ