• Logo

Allied Publications

Europe
കുട്ടികൾക്കുവേണ്ടി സീറോ മലബാർ കുർബാന ഇംഗ്ലീഷിൽ അർപ്പിക്കണം: മാർ സ്രാമ്പിക്കൽ
Share
ബർമിംഗ്ഹാം: യൂറോപ്പിൽ ജീവിക്കുന്ന പുതുതലമുറയിലെ സീറോ മലബാർ സഭാംഗങ്ങളായ കുഞ്ഞുങ്ങൾക്ക് വിശുദ്ധ കുർബാന കൂടുതൽ മനസിലാക്കുന്നതിനും സജീവമായി പങ്കുചേരുന്നതിനും സീറോ മലബാർ കുർബാന ഇംഗ്ലീഷ് ഭാഷയിൽ അർപ്പിക്കപ്പെടേണ്ടതുണ്ടെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ. ബർമിംഗ്ഹാമിൽ നടന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവൻഷനിൽ സീറോ മലബാർ കുർബാന ഇംഗ്ലീഷ് ഭാഷയിൽ അർപ്പിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികൾക്കു മനസിലാകുന്ന ഭാഷയിൽ വിശുദ്ധ കുർബാന അർപ്പിക്കുമ്പോഴാണ് അവർക്ക് അതിൽ സജീവമായി പങ്കുചേരാനാകുന്നത്. ഭാഷ മനസിലാകാത്ത തുകൊണ്ടാണ് അവർ അശ്രദ്ധരാകുന്നത്. കുട്ടികൾ മാത്രമായി കൂടുന്ന സമ്മേളനങ്ങളിൽ ഇംഗ്ലീഷ് ഭാഷ തന്നെ ഉപയോഗിക്കുന്നതും വളരെ ഗുണകരമായിരിക്കും. സഭയുടെ ഭാവി കുഞ്ഞുങ്ങളിലാണെന്നതുകൊണ്ടു തന്നെ അവരുടെ സാഹചര്യത്തിനനുസരിച്ച് ആരാധനക്രമം പരിശീലിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും മാർ സ്രാമ്പിക്കൽ കൂട്ടിച്ചേർത്തു.

മുൻപ് പലതവണ ഇംഗ്ലീഷ് ഭാഷയിൽ സീറോ മലബാർ കുർബാന അർപ്പിച്ചിട്ടു ണ്ടെങ്കിലും മെത്രാനായതിനുശേഷം ഇതാധ്യമായാണ് മാർ സ്രാമ്പിക്കൽ ഇംഗ്ലീഷിൽ വിശുദ്ധ കുർബാന അർപ്പിച്ചത്.

ബഥേൽ കൺവൻഷൻ സെന്ററിൽ നടന്ന ഏകദിന ബൈബിൾ കൺവൻഷനിൽ ആദ്യന്തം സംബന്ധിച്ച മാർ സ്രാമ്പിക്കൽ വിശ്വാസികളുമായി ആശയവിനിമയം നടത്തുന്നതിനും സമയം കണ്ടെത്തി.

റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.