• Logo

Allied Publications

Europe
ബ്രെക്സിറ്റിനെച്ചൊല്ലി പുതിയ നിയമ യുദ്ധം
Share
ലണ്ടൻ: ബ്രെക്സിറ്റിന്റെ ആഘാതങ്ങൾ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടനിൽ ഒരു സംഘം എംപിമാരുടെ നേതൃത്വത്തിൽ പുതിയ നിയമ യുദ്ധം തുടങ്ങി. യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കുക എന്നാൽ ഏകീകൃത വിപണിയിൽ നിന്നു പുറത്തുപോകലല്ല എന്ന് ഉറപ്പാക്കുകയാണ് ഇവരുടെ ലക്ഷ്യം.

നാല്പത് എംപിമാരാണ് സംഘത്തിലുള്ളത്. പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്സിറ്റ് പദ്ധതി പരസ്യപ്പെടുത്തണമെന്നും അതിന്റെ പ്രത്യാഘാതങ്ങൾ പരിമിതമാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ഹൗസ് ഓഫ് കോമൺസിൽ എല്ലാ ആഴ്ചയും ഈ എംപിമാർ യോഗം ചേർന്ന് നടപടികൾ ആലോചിക്കുന്നു. നിക്കി മോർഗൻ, അന്ന സൗർബി, മുൻ ചാൻസലർ ജോർജ് ഓസ്ബോൺ തുടങ്ങിയവരാണ് ഇക്കൂട്ടത്തിലെ പ്രമുഖർ. മൂവരുടെ മേലും ഒരു കണ്ണു വേണമെന്ന് ടോറി ചീഫ് വിപ്പ് ഗവിൻ വില്യംസനു നിർദേശം ലഭിച്ചതായും സൂചന.

മുൻപ് യൂറോവിരുദ്ധരെ വിശേഷിപ്പിക്കാൻ അന്നത്തെ പ്രധാനമന്ത്രി ജോൺ മേജർ ഉപയോഗിച്ചിരുന്നത് ബാസ്റ്റാർഡ്സ് എന്ന വാക്കാണ്. ഇപ്പോൾ, യൂറോ അനുകൂലികളായ എംപിമാരെ ന്യൂ ബാസ്റ്റാർഡ്സ് എന്നും വിശേഷിപ്പിച്ചു തുടങ്ങിയിരിക്കുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​, വി​ഷു​, ഈ​ദ് ആ​ഘോ​ഷ​ത്തി​ൽ പെ​യ്തി​റ​ങ്ങി​യ​ത് മ​തൈ​ക്യ സ്നേ​ഹ​മാ​രി.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​