• Logo

Allied Publications

Europe
ഡിജിറ്റലൈസേഷൻ: സ്വിറ്റ്സർലൻഡിൽ ബാങ്ക്, പോസ്റ്റ് ശാഖകൾക്ക് പൂട്ടു വീഴുന്നു
Share
സൂറിച്ച്: അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഒട്ടനവധി ബാങ്ക്, പോസ്റ്റ് ഓഫീസ് ശാഖകൾ സ്വിറ്റസർലൻഡിൽ നിന്നും അപ്രത്യക്ഷമാകും. 2020 ആകുമ്പോഴേക്കും 600 പോസ്റ്റ് ബ്രാഞ്ചുകൾ പൂട്ടുമെന്ന പ്രഖ്യാപനം വന്നതിനുപുറകെ, വരുന്ന അഞ്ചു വർഷത്തിനുള്ളിൽ 170 ശാഖകൾ നിർത്തലാക്കുമെന്ന് പ്രമുഖ ബാങ്ക് ശൃംഖലയായ റൈഫ്അയിസനും പ്രഖ്യാപിച്ചു. ഇഎഫ്ജി ഇൻവെസ്റ്റ്മെന്റ് പോലുള്ള ഇൻവെസ്റ്റ്മെന്റ് ബാങ്കുകളും ബ്രാഞ്ചുകൾ പൂട്ടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിലവിലുള്ള 1400 പോസ്റ്റ് ഓഫീസുകളുടെ സ്‌ഥാനത്ത് 2020ൽ 800 എണ്ണം മാത്രമേ കാണൂ എന്നാണ് സ്വിസ് പോസ്റ്റ് പറയുന്നത്. 1200 ഓളം പേർക്ക് തൊഴിൽ നഷ്‌ടമാവും. രണ്ടായിരത്തിനുശേഷം പോസ്റ്റ് ഓഫീസ് കൗണ്ടറുകളിൽ തിരക്ക് ഓരോ വർഷവും കുറഞ്ഞുകൊണ്ടിരിക്കുന്നു. തപാൽ 63 ശതമാനം പാക്കറ്റ് 42 ശതമാനം, പണമിടപാട് 37 ശതമാനം എന്നിങ്ങനെയാണ് കച്ചവടം കുറഞ്ഞതിന്റെ കണക്കുകൾ.

ബാങ്ക് കൗണ്ടറുകളിലും സ്‌ഥിതി വ്യത്യസ്തമല്ല. ഇടപാടിൽ 40 ശതമാനത്തിന്റെ കുറവുണ്ടായെന്നും പണം എടുക്കുന്നത് 90 ശതമാനവും ബാങ്ക് ഓട്ടോമാറ്റിക് മെഷീനിൽനിന്നാണെന്നും വിവിധ ബാങ്കുകൾ കണക്കുകൾ നിരത്തി സാക്ഷ്യപ്പെടുത്തുന്നു. 970 ബ്രാഞ്ചുകൾ ഉള്ളത്, അടുത്ത അഞ്ചു വർഷം കൊണ്ട് 800 ലേക്ക് കുറക്കുമ്പോൾ, 500 ൽ അധികം റൈഫ്ഐസൻ ബാങ്ക് ജീവനക്കാർക്ക് തൊഴിൽ നഷ്‌ടപ്പെടും. വിവിധ കൺടോനാൽ ബാങ്കുകളും ക്രെഡിറ്റ് സുയിസിയും ശാഖകളുടെ എണ്ണം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടപാടുകൾ മിക്കതും ഡിജിറ്റൽവൽക്കരിക്കപ്പെട്ടതോടെ കൗണ്ടറുകളുടെ എണ്ണം കുറയ്ക്കുമെങ്കിലും ലോൺ, നിക്ഷേപ ബിസിനസ് ലക്ഷ്യമാക്കി കൺസൾട്ടിംഗ് വിഭാഗം സ്റ്റാഫിനെ നിലനിർത്തും. സ്വിസ് നാഷണൽ ബാങ്കിന്റെ കണക്ക് അനുസരിച്ച് 3213 ബാങ്ക് ശാഖകളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. 2002–14 കാലഘട്ടത്തിൽ 13 ശതമാനം ബ്രാഞ്ചുകൾ പൂട്ടി. ഇൻവെസ്റ്റ്മെന്റ് ബാങ്കുകളും പരമ്പരാഗത ബാങ്കുകളുടെ പാതയിലാണ്. ഇഎഫ്ജി ഇൻവെസ്റ്റ്മെന്റിൽ മുന്നൂറ് പേർക്ക് തൊഴിൽ നഷ്‌ടപ്പെടും.

റിപ്പോർട്ട്: ടിജി മറ്റം

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍