• Logo

Allied Publications

Europe
തുർക്കിയുടെ യൂറോപ്യൻ യൂണിയൻ പ്രവേശനം തടയും, ഓസ്ട്രിയൻ വിദേശകാര്യ മന്ത്രി
Share
വിയന്ന: തുർക്കിയുടെ യൂറോപ്യൻ യൂണിയൻ അംഗത്വ അപേക്ഷയ്ക്കെതിരെ ഓസ്ട്രിയ. തുർക്കിയുടെ യൂറോപ്യൻ യൂണിയൻ അംഗത്വ അപേക്ഷ പരിഗണിക്കുമ്പോൾ വീറ്റോ ചെയ്യുമെന്നു ഓസ്ട്രിയൻ വിദേശകാര്യ മന്ത്രി സെബാസ്റ്റ്യൻ കുർസ് വിയന്നയിൽ വ്യക്‌തമാക്കി.

അവസാന ആറു മാസങ്ങളിലെ തുർക്കിയിലെ സംഭവ വികാസങ്ങൾ ശ്രദ്ധിക്കേണ്ടതാണെന്നും ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലുള്ള തുർക്കിയുടെ പ്രചാരണങ്ങൾ ജനാധിപത്യത്തിനു നിരക്കുന്നതല്ലെന്നും തന്മൂലം തുർക്കിയുടെ അംഗത്വ അപേക്ഷ ഉടനടി മരവിപ്പിക്കണമെന്ന ആവശ്യം ചൊവ്വാഴ്ച വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഉന്നയിക്കുമെന്നും, ഉടനടി തുർക്കിയുമായുള്ള ചർച്ചകൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

യൂണിയൻ മന്ത്രിമാർ അതിനോട് യോജിക്കുന്നില്ലെങ്കിൽ തങ്ങൾ വീറ്റോ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രിയൻ വിദേശകാര്യ മന്ത്രി സെബാസ്റ്റ്യൻ കുർസ് യൂറോപ്യൻ യൂണിയൻ തുർക്കിയുമായുള്ള അംഗത്വ ചർച്ചകൾ തുടരുകയാണെങ്കിൽ ഓസ്ട്രിയ ഇതിനെ വീറ്റോ ചെയ്യുമെന്ന കാര്യം വ്യക്‌തമാക്കിയത്.

പട്ടാള അട്ടിമറി ശ്രമത്തിനു ശേഷം തുർക്കിയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ തങ്ങൾ കണ്ടില്ലെന്നു നടിക്കുന്നില്ലെന്നും പടിഞ്ഞാറൻ ബാൽക്കൻ രാജ്യങ്ങളുമായി ഇതിനകം ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂറോപ്യൻ പാർലമെന്റ് തുർക്കിയുമായുള്ള ചർച്ചയ്ക്ക് നവംബറിൽ നിർത്തിവയ്ക്കുന്ന പ്രമേയം പാസാക്കിയിരുന്നു. ഇത് തുടരണമെന്ന ആവശ്യം മന്ത്രിതല സമ്മേളനത്തിൽ ആവശ്യപ്പെടുമെന്ന് അദ്ദേഹം വ്യക്‌തമാക്കി. ഇപ്പോൾ ചർച്ചകളുടെ ആവശ്യമില്ല. എന്നാൽ ഓസ്ട്രിയയുടെ നിർദേശത്തെ വളരെ കുറച്ചു മന്ത്രിമാരെ പിന്തുണയ്ക്കുന്നുള്ളൂ. ബൾഗേറിയയും നെധർലാൻഡും പിന്തുണ നൽകുന്നവരിൽപെടും.

ഓസ്ട്രിയ വിറ്റോ ചെയ്താൽ അത് ഒരു പ്രതീകാത്മക നടപടി മാത്രമാകും. പ്രത്യേകിച്ച് ഒരു പരിണിത ഫലവും ഉണ്ടാക്കില്ല. യൂറോപ്യൻ കമ്മീഷനോ യൂണിയൻ അംഗങ്ങളിൽ മൂന്നിലൊന്നോ അനുകൂല നിലപാടെടുത്തെങ്കിലെ ഇത് തടയാനാകൂ.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.