• Logo

Allied Publications

Europe
തുർക്കിയിൽ ഇന്ത്യൻ സ്റ്റുഡന്റ് സർക്കിൾ രൂപീകരിച്ചു
Share
എസ്കിഷെഹിർ(അങ്കാറ): തുർക്കിയിലെ വിവിധ നഗരങ്ങളിലെ ബിരുദ ബിരുദാനന്തര ബിരുദ ഗവേഷക വിദ്യാർഥികളുടെ കൂട്ടായ്മ ഇന്ത്യൻ സ്റ്റുഡന്റ് സർക്കിൾ തുർക്കി (ഐഎസ്സി) എന്ന പേരിൽ സംഘടന രൂപീകരിച്ചു.

തുർക്കിയിലെ വിദ്യാർഥികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുക, ഇന്ത്യൻ വിദ്യാർഥികൾക്ക് തുർക്കിയിലെ വിദ്യാഭ്യാസ സാധ്യതകൾ തുറന്നുകൊടുക്കുക തുടങ്ങിയവയാണ് സംഘടന ലക്ഷ്യമിടുന്നത്.

ചരിത്ര പൗരാണിക നഗരമായ എസ്കിഷെഹിറിൽ നടന്ന ആദ്യ പരിപാടിയിൽ തുർക്കിയിലെ പത്ത് നഗരങ്ങളിലെ വിദ്യാർഥികൾ പങ്കെടുത്തു. തുർക്കി വിദേശകാര്യ മന്ത്രാലയത്തിലെ എസ്കിഷെഹിർ പ്രതിനിധി പരിപാടിയിൽ പങ്കെടുത്ത് ഇന്ത്യ– തുർക്കി ബന്ധത്തിൽ വിദ്യാർഥികളുടെ പങ്കിനെ കുറിച്ച് സംസാരിച്ചു. അടുത്ത പരിപാടി ജൂണിൽ അങ്കാറയിൽ നടക്കും.

സംഘടനയുടെ ഭാരവാഹികളായി മിൻഹാജ് ഖാൻ, ന്യൂഡൽഹി (പ്രസിഡന്റ്), ഷമീർ അലാവുദീൻ, തിരുവനന്തപുരം (സെക്രട്ടറി) എന്നിവരേയും എക്സിക്യുട്ടീവ് അംഗങ്ങളായി ശഹ്ബാസ് (ഹൈദരാബാദ്), ഹസൻ ഖാൻ (വാരണാസി), ബക്‌തിയാർ (ഉത്തർപ്രദേശ്), ഹാഫിസ് (പുനെ) എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: ജസീൽ കാളികാവ്

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.