• Logo

Allied Publications

Europe
യുക്മ ഇലക്ഷൻ: വിജ്‌ഞാപനം പുറത്തിറങ്ങി, തെരഞ്ഞെടുപ്പ് ജനുവരി 28ന്
Share
ലണ്ടൻ: യുകെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ 2017–18 എന്നീ പ്രവർത്തനവർഷങ്ങൾക്ക് നേതൃത്വം നൽകാനുള്ള പുതിയ ഭരണസമിതികളെ തെരഞ്ഞെടുക്കാനുള്ള ഇലക്ഷൻ വിജ്‌ഞാപനം ദേശീയ പ്രസിഡന്റ് അഡ്വ. ഫ്രാൻസിസ് മാത്യു പുറത്തിറക്കി. അതനുസരിച്ചു ദേശീയ ഇലക്ഷൻ ജനുവരി 28ന് (ശനി) നടക്കും.

ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ റീജണുകളിലെ തെരഞ്ഞെടുപ്പ് നടക്കും. യുക്മയുടെ നൂറോളം വരുന്ന അംഗ അസോസിയേഷനുകളിൽ നിന്നുള്ള മൂന്നുവീതം പ്രതിനിധികൾക്കാണ് റീജണൽ ദേശീയ തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുവാൻ അർഹത. പ്രതിനിധികളുടെ ലിസ്റ്റ് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി ഏഴാണ്. 12ന് ലിസ്റ്റ് പ്രസിദ്ധീകരിക്കും. പത്രിക പിൻവലിക്കാനുള്ള അവാസന തീയതി 15 ആണ്. 16ന് അന്തിമ ലിസ്റ്റ് പുറത്തിറക്കും. റീജണൽ തെരഞ്ഞെടുപ്പുകൾ 21, 22 തീയതികളിൽ നടക്കും. ദേശീയ പൊതുയോഗവും തെരഞ്ഞെടുപ്പും 28ന് നടക്കും.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അടിസ്‌ഥാന മാർഗരേഖ എന്ന നിലയിൽ, നീയമാവലി ഭേദഗതികൾ ഇനിയും കിട്ടിയിട്ടില്ലാത്ത അസോസിയേഷനുകൾ അതാത് റീജണൽ സെക്രട്ടറി/ പ്രസിഡന്റ് മാരുമായി ബന്ധപ്പെടേണ്ടതാണ്. പ്രസ്തുത ഭേദഗതികളുടെയും തെരഞ്ഞെടുപ്പ് വിജ്‌ഞാപനത്തിന്റെയും അടിസ്‌ഥാനത്തിൽ ആയിരിക്കും തെരഞ്ഞെടുപ്പുകൾ നടക്കേണ്ടത്.

തെരഞ്ഞെടുപ്പ് നടക്കുന്ന സ്‌ഥാനങ്ങൾ

ദേശീയ ഭാരവാഹികൾ: പ്രസിഡന്റ്്, ജനറൽ സെക്രട്ടറി, ട്രഷറർ, വൈസ് പ്രസിഡന്റ് (പുരുഷവനിത സ്‌ഥാനങ്ങൾ ഓരോന്ന്), ജോയിന്റ് സെക്രട്ടറി (പുരുഷവനിത സ്‌ഥാനങ്ങൾ ഓരോന്ന്), ജോയിന്റ് ട്രഷറർ എന്നിങ്ങനെ എട്ട് സ്‌ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.

റീജണൽ ഭാരവാഹികൾ: പ്രസിഡന്റ്, നാഷണൽ കമ്മിറ്റി അംഗം, സെക്രട്ടറി, ട്രഷറർ, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറർ എന്നീ സ്‌ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.

യുക്മ നാഷണൽ വെബ്സൈറ്റിൽ (ംംം.ൗൗസാമ.ീൃഴ) പ്രതിനിധികളുടെ ലിസ്റ്റ് റീജൺ തിരിച്ചു പ്രസിദ്ധീകരിക്കുന്നതാണ്. പേരുകളിൽ തിരുത്തൽ വരുത്തുവാൻ അനുവദിച്ചിരിക്കുന്ന അവസാന തീയതിക്കുശേഷം ലഭിക്കുന്ന തിരുത്തലുകൾ പരിഗണിക്കുന്നതല്ല. ലിസ്റ്റിലുള്ള പ്രതിനിധികൾക്ക് റീജണൽ തെരഞ്ഞെടുപ്പിലോ, നാഷണൽ തെരഞ്ഞെടുപ്പിലോ മത്സരിക്കാവുന്നതാണ്. എന്നാൽ റീജണൽ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടയാൾക്ക് തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ നാഷണൽ ഭാരവാഹിയായി മത്സരിക്കുവാൻ അർഹത ഉണ്ടായിരിക്കുന്നതല്ല. തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രതിനിധികളോട് തിരിച്ചറിയൽ രേഖ ചോദിക്കുന്നപക്ഷം ഏതെങ്കിലും തരത്തിലുള്ള ഫോട്ടോ പതിച്ച ഐഡി കാർഡ് കാണിക്കേണ്ടതാണ്. ദേശീയ തെരഞ്ഞെടുപ്പിന് നോമിനേഷൻ ഫീസ് ആയി പത്തു പൗണ്ട് നൽകേണ്ടതാണ്. റീജണൽ തെരഞ്ഞെടുപ്പിന് നോമിനേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല. ഒരു സ്‌ഥാനത്തേക്ക് ഒന്നിലധികം മത്സരാർഥികൾ ഉണ്ടായാൽ ബാലറ്റ് വോട്ട് വഴി തെരഞ്ഞെടുപ്പ് നടത്തി വിജയിയെ പ്രഖ്യാപിക്കുന്നതാണ്.

റീജണുകളിൽ ഏകാഭിപ്രായമാണുള്ളതെങ്കിൽ, തെരഞ്ഞെടുപ്പ് വിജ്‌ഞാപനം മുതൽ നാല് ആഴ്ചത്തെ സമയം അനുവദിച്ചുകൊണ്ട് റീജണൽ തെരഞ്ഞെടുപ്പുകൾ നടത്താവുന്നതാണ്. അത്തരം സാഹചര്യങ്ങളിൽ റീജൺ പ്രസിഡന്റും സെക്രട്ടറിയും സംയുക്‌തമായി ദേശീയ പ്രസിഡന്റ്, ദേശീയ ജനറൽ സെക്രട്ടറി എന്നിവരെ വിവരം അറിയിച്ചു പുതുക്കിയ തീയതികൾക്ക് അംഗീകാരം നേടേണ്ടതാണ്. അതാത് റീജണുകളിലെ എല്ലാ അസോസിയേഷനുകൾക്കും സമ്മതമാണെങ്കിൽ മാത്രമേ ഇത്തരത്തിൽ മാറ്റം വരുത്തുവാൻ സാധിക്കുകയുള്ളൂ.

അസോസിയേഷനുകൾ റീജണുകൾ വഴിയാണ് പ്രതിനിധി ലിസ്റ്റ് സമർപ്പിക്കേണ്ടത്. തെരഞ്ഞടുപ്പ് വിജ്‌ഞാപനം അടങ്ങുന്ന ഈ ഇമെയിൽ യാതൊരു കാലതാമസവും കൂടാതെ അതാത് റീജണുകളിലെ യുക്മ അംഗ അസോസിയേഷനുകളിൽ എത്തിക്കുക എന്നത് റീജണൽ സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും ഉത്തരവാദിത്തമാണ്. നിശ്ചയിച്ചിരിക്കുന്ന സമയത്തിനുള്ളിൽ അസോസിയേഷനുകളിൽനിന്നുള്ള യുക്മ പ്രതിനിധികളുടെ നിശ്ചിത ഫോമിലുള്ള ലിസ്റ്റ് സമാഹരിച്ചു ദേശീയ ജനറൽ സെക്രട്ടറിക്ക് എത്തിക്കേണ്ട ചുമതലയും (secretary.ukma@gmail.com) നിലവിലുള്ള റീജണൽ സെക്രട്ടറിയോ പ്രസിഡന്റോ നിർവഹിക്കേണ്ടതാണ്. റീജണൽ തെരഞ്ഞെടുപ്പു പൂർത്തിയായാൽ ഉടൻ പുതിയ ഭാരവാഹികളുടെ പേരും ഫോൺ നമ്പറും ദേശീയ ജനറൽ സെക്രട്ടറിക്ക് അയക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് മാർഗരേഖകൾ കൃത്യമായി പാലിച്ചു നീതിപൂർവമായും സത്യസന്ധമായുമുള്ള തെരഞ്ഞെടുപ്പ് സാധ്യമാക്കാൻ ഏവരും ശ്രദ്ധിക്കേണ്ടതാണ്.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ