• Logo

Allied Publications

Europe
ജർമനിയിലെ വിദേശികളെപ്പറ്റിയുള്ള വസ്തുതകൾ സർക്കാർ പുറത്തുവിട്ടു
Share
ബർലിൻ: ജർമനിയിലെ കുടിയേറിയ വിദേശികളെകുറിച്ചുള്ള എല്ലാ വസ്തുതകളും അടിസ്‌ഥാനമാക്കി മെർക്കൽ സർക്കാർ റിപ്പോർട്ടു പുറത്തുവിട്ടു.

ഇന്റഗ്രേഷൻ (മിനിസ്റ്റർ) കമ്മീഷണർ അയ്ഡാൻ ഒസ്സോഗുസ്(എസ്പിഡി) ആണ് ജർമനിയിലെ കുടിയേറ്റക്കാരുടെ സാഹചര്യങ്ങളെപ്പറ്റി പഠിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. കുടിയേറ്റക്കാരുടെ പ്രധാന വസ്തുതകൾ സംഗ്രഹിച്ചുള്ള റിപ്പോർട്ടാണിത്. തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ക്രൈം, തൊഴിൽവിപണി മുതലായ കാര്യങ്ങൾ റിപ്പോട്ടിൽ എടുത്തു പറഞ്ഞിട്ടുണ്ട്. നിലവിൽ ജർമനിയിൽ 17.2 ദശലക്ഷം ഒരു കുടിയേറ്റക്കാരുണ്ട്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 21 ശതമാനമാണിത്. എന്നാൽ 2014 ൽ അധികമായി 1.8 ദശലക്ഷവും 2015 ൽ ഏകദേശം 1.1 മില്യൺ അഭയാർഥികളും ജർമനിയിലേയ്ക്കു കുടിയേറിയതാണ് സർക്കാരിനെ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കിയത്.

ഇന്റഗ്രേഷൻ കോഴ്സുകൾ നടത്തുന്നവരുടെ എണ്ണം കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഗണ്യമായി വർധിച്ചു. 2013 നും 2015 നും ഇടയിൽ 69.2 ശതമാനം ആളുകളാണ് ഇത്തരം കോഴ്സുകളിൽ പങ്കെടുത്തത്.

എന്നാൽ 2014 ൽ 142439 പങ്കെടുത്തപ്പോൾ 2015ൽ 179 398 ആളുകളാണ് പങ്കെടുത്തത്. പക്ഷെ നടപ്പുവർഷത്തെ രണ്ടുപാദങ്ങളിലും (ആറുമാസം) കൂടി 154589 പേർ പങ്കെടുത്തു. എന്നാൽ സാക്ഷരതാ കോഴ്സുകളിൽ സുപ്രധാനമായൊരു വർധന ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

2014ൽ 13.154 പങ്കെടുത്തപ്പോൾ 2015ൽ 22.089 മാത്രമാണ് പങ്കെടുത്തത്. നടപ്പുവർഷത്തിലെ ആദ്യത്തെ ആറുമാസത്തിനിടയിൽ പങ്കെടുത്തവരുടെ എണ്ണം വെറും 23.812 മാത്രമായി.

മൊത്തത്തിൽ കുടിയേറിയവരിൽ സിറിയൻ (19.2%), പോളണ്ട് (8.8%), റൊമാനിയ (8.6%), ബൾഗേറിയ (6.6%), ഇറ്റാലിയൻ (4.4%), തുർക്കി (4.0%), ഗ്രീക്കുകാർ (2.9%), ഇറാഖികൾ (2.4%), സ്പെയിൻ (2.4%), ഹംഗറി (2.2%) എന്നിങ്ങനെയാണ് കണക്കുകൾ. എന്നാൽ ഈ സാക്ഷരതാ കോഴ്സുകൾ അഭയാർഥികൾ വളരെ കുറച്ചുമാത്രമാണ് പങ്കെടുത്തത്.

ആളുകൾ കറവായിട്ടും സർക്കാരിന്റെ ഇന്റഗ്രേഷൻ കോഴ്സുകൾക്കുള്ള ഫണ്ട് ഗണ്യമായി ഫെഡറൽ ബജറ്റിൽ വർധിപ്പിക്കുകയും ചെയ്തിരുന്നു. 2015 ൽ 269 മില്യൺ യൂറോയാണ് വകയിരുത്തിയതെങ്കിൽ

2016 ൽ മുൻവർഷത്തെതിന്റെ ഇരട്ടി തുകയാണ് (559 മില്യൺ യൂറോ) ബജറ്റിൽ ഉൾക്കൊള്ളിച്ചത്. 559 മില്യൺ യൂറോ. 2017 ലെത് 610 മില്യൺ യൂറോയായി വർധിപ്പിക്കുകയും ചെയ്തു.

ഇന്റഗ്രേഷൻ അധ്യാപകരുടെ പ്രതിഫലവും മെച്ചപ്പെടുത്തി. മണിക്കൂറൊന്നിന് ഫീസ് നിരക്ക് 23 യൂറോയിൽ നിന്ന് 35 യൂറോയാക്കി ഉയർത്തുകയും ചെയ്തു. കൂടാതെ ഹോണറേറിയം നൽകാതെ ക്ലാസുകൾ എടുക്കുന്നവരും ഉണ്ടെന്നുള്ള വസ്തുതയും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

ആകെ കടിയേറിയവരിൽ മൂന്നിലൊന്നു ശതമാനം അതായത് 3.65 ദശലക്ഷം പേർ 15 വർഷം വയസിൽ താഴെയുള്ള കുട്ടികളും കൗമാരക്കാരുമാണ്. ഇവരിൽ 2.9 ദശലക്ഷം പേർ 2015 ൽ ജർമൻ പൗരത്വവും നേടിയിട്ടുണ്ട്.

ഇവരിൽ 26.1% പേർ സെക്കൻഡറി സ്കൂൾ തലത്തിലുള്ളവരും 25.1% പേർ ഗിംനാസിയം സ്കൂൾ വിദ്യാഭ്യാസവും നടത്തുന്നവരാണ്. എന്നാൽ പരമ്പരാഗതമായിട്ടുള്ള ജർമൻ കുട്ടികൾ 9% ശതമാനമാണ് സെക്കന്ററി സ്കൂൾ വിദ്യാഭ്യാസം നടത്തുന്നത്. എന്നാൽ 48.6% ജർമൻ കുട്ടികൾ ജിംനേഷ്യം സ്കൂൾ വിദ്യാഭ്യാസത്തിലാണ് കേന്ദ്രീകരിക്കുന്നത്. ഓരോ 10 വിദേശ വിദ്യാർഥികളിൽ 9% ത്തോളം സ്പെഷൽ സ്കൂൾ വിദ്യാഭ്യാസവും അതിൽ 6.6% ജർമൻ വിദ്യാർഥികളുമാണ്.

സമീപവർഷങ്ങളിൽ കൂടുതൽ വിദ്യാർഥികൾ ശരാശരി അല്ലെങ്കിൽ വിപുലമായ ബിരുദം ഇല്ലാതെയാണ് പഠനം പൂർത്തിയാക്കുന്നത്.

കുടിയേറിയവരിൽ 12.3% വിദ്യാർഥികൾ യാതൊരു സ്കൂൾ പൂർത്തിയാക്കാത്തവരാണ്. ഇത് മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2008 മുതൽ ഇത് 5.4%, 10.7% ഉം ആയിരുന്നു.26.5 ശതമാനം സെക്കൻഡറി സ്കൂൾ തലം പൂർത്തിയാക്കാത്തവരും 17.1% അബിറ്റൂർ(വൈസ്കൂൾ/12ാം ക്ലാസ്) പൂർത്തിയാക്കാത്തവരുമാണ്.

രക്ഷിതാക്കളുടെ കൂടെ വീട്ടിൽ ജർമൻ ഭാഷ സംസാരിക്കാത്തവരുടെ എണ്ണത്തിലും കഴിഞ്ഞ വർഷങ്ങളിൽ ശക്‌തമായി വർധിച്ചു. 2006 ൽ ഏതാണ്ട് 355000 ആയിരുന്നത് 2015 ൽ 440 000ൽ എത്തി.

തൊഴിൽ വിപണിയിലും പ്രകടമായ മാറ്റങ്ങൾ ഉണ്ടായതായി റിപ്പോർട്ടിൽ വെളിപ്പെടുത്തുണ്ട്. കുടിയേറ്റ പശ്ചാത്തലമുള്ള യുവാക്കൾ തൊഴിലിനായി കൂടുതൽ അപേക്ഷകൾ(47.7%) നൽകുമെങ്കിലും പലപ്പോഴും അടിസ്‌ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവരല്ലാത്തവരാണ് ഭൂരിഭാഗവും. ഇവരിൽ തൊഴിലിനായുള്ള അഭിമുഖത്തിൽ ക്ഷണിച്ചാൽപോലും പോവില്ല എന്നതും പരാമർശിക്കുന്നു.

തൊഴിൽരഹിതരുടെ കൂട്ടത്തിൽ വിദേശികളായി 14.6% (+ 0.3%) ശതമാനമുണ്ട്. എങ്കിലും തൊഴിലുള്ളവരുടെ എണ്ണം 7.72 മില്യനിൽ നിന്ന് 7.54 വർധിക്കുകയും ചെയ്തു. 27.7% പേർ ദാരിദ്ര്യത്തിലേയ്ക്കു കൂപ്പുകുത്തുന്നവരാണ്. മുൻപ് ഇത് 12.5% ആയിരുന്നത് ഇപ്പോൾ ഇരട്ടിയായി ഉയർന്നിരിക്കുന്നു.

62 % പേർ വൊക്കേഷണൽ യോഗ്യത നേടിയവരാണ്. ഇതിലെ 90 ശതമാനവും അടിസ്‌ഥാനയോഗ്യതയിൽ കവിഞ്ഞുള്ളവരാണുതാനും. ജർമൻ തൊഴിൽ വിപണിയിലെ അറിവ് നേടിയവരാണ് മിക്കവരുംഎന്നതാണ് മറ്റൊരു വസ്തുത.ഒരു വിദ്യാഭ്യാസ യോഗ്യതയുമില്ലാതെ വെറുതെ ഏകദേശം 8 ശതമാനം ട്രെയിനികളും ഇക്കൂട്ടത്തിലുണ്ട്.

കുറ്റകൃത്യങ്ങൾ കൂടിവരുന്നതായി റിപ്പോട്ടിൽ നിരത്തുന്നു.

സെൻസേഷനൽ കേസുകൾ, അല്ലെങ്കിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ എല്ലാംതന്നെ വർധിച്ചിരിക്കുന്നു.

കൊളോണിലെ പുതുവർഷരാവിൽ അരങ്ങേറിയ ഹീനകൃത്യങ്ങൾ, ഫ്രൈബുർഗ് കൊലപാതകം തുടങ്ങിയവയും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. മുൻ വർഷം ഉണ്ടായ (28.7%) കുറ്റകൃത്യങ്ങളിൽ നിന്ന് 38.5% ലേക്ക് ഉയർന്നു. ജർമനിയിൽ അനധികൃതമായി താമസിക്കുന്നവരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനയുള്ളതായും റിപ്പോർട്ട് സമർഥിക്കുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ