• Logo

Allied Publications

Europe
രണ്ടാംശനിയാഴ്ച ബൈബിൾ കൺവൻഷൻ 10ന്
Share
ലണ്ടൻ: ബർമിംഗ്ഹാം ബഥേൽ സെന്ററിൽ ഫാ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച കൺവൻഷൻ ഡിസംബർ 10ന് നടക്കും. ഉണ്ണീശോയുടെ തിരുപിറവിക്കൊരുക്കമായി നടക്കുന്ന ഡിസംബർ മാസ കൺവൻഷനിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിക്കും. ഇത്തവണ സീറോ മലബാർ വിശുദ്ധ കുർബാന ഇംഗ്ലീഷിൽ അർപ്പിക്കും. ഇംഗ്ലീഷിലുള്ള സീറോ മലബാർ കുർബാനയിൽ വിവിധ ഭാഷാ ദേശക്കാരായ ആളുകൾ പങ്കാളികളാകുമ്പോൾ അത് വരും കാലങ്ങളിൽ യൂറോപ്പിൽ കത്തോലിക്കാ സഭയുടെ തിരിച്ചുവരവ് സീറോ മലബാർ സഭയിലൂടെ എന്നതിന്റെ തുടക്കമായിത്തീരും.

രാവിലെ എട്ടിന് മരിയൻ റാലിയോടെ ആരംഭിക്കുന്ന കൺവൻഷനിൽ പ്രമുഖ സുവിശേഷപ്രവർത്തകൻ മോൺ. ഷോൺ ഹീലിയും ശുശ്രൂഷകൾ നയിക്കും.

കുട്ടികൾക്കും യുവജനങ്ങൾക്കുമായി ഇംഗ്ലീഷിൽ പ്രത്യേക കൺവൻഷൻ ഉണ്ടായിരിക്കും. കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക് കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിംഗിനും സൗകര്യമുണ്ടായിരിക്കും.

വിലാസം: BETHEL CONVENTION CENTRE, KELVIN WAY, WEST BROMWICH BIRMINGHAM. B70 7JW.

വിവരങ്ങൾക്ക്: ഷാജി 07878149670, അനീഷ് 07760254700, ടോമി ചെമ്പോട്ടിക്കൽ 07737935424.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.