• Logo

Allied Publications

Europe
ജോക്കോവിച്ചിന്റെ പരിശീലക സ്‌ഥാനത്തുനിന്നും ബോറിസ് ബെക്കർ പുറത്ത്
Share
ബർലിൻ: ലോക ടെന്നീസ് താരവും സെർബിയൻകാരനുമായ നൊവാക് ജോക്കോവിച്ചിന്റെ (29) ട്രെയിനറായ ജർമൻ മുൻ ടെന്നീസ് ഇതിഹാസവുമായ ബോറീസ് ബെക്കർ (49) തൽസ്‌ഥാനത്തു നിന്നും പുറത്തായി. കഴിഞ്ഞ മൂന്നു വർഷങ്ങളായി ലോക ടെന്നീസിന്റെ നിറുകയിലെത്തിച്ച ജോക്കോവിച്ചുമായുള്ള ബോറീസിന്റെ എല്ലാ ബന്ധങ്ങളും ഇതോടെ വിച്ചേദിച്ചിരിക്കുകയാണ്.

ബോറീസ് ജോക്കോവിച്ചിന്റെ പരീശീലകനായ 2013 ൽ മുതൽ ആറുപ്രാവശ്യം ജോക്കോവിച്ച് ഗ്രാന്റ് സ് ലാം നേടിയിരുന്നു(വിംബിൾഡൺ 2014,2015, യുഎസ് ഓപ്പൺ 2015,ഓസ്ട്രേലിയൻ ഓപ്പൺ 2015,2016 ഫ്രഞ്ച് ഓപ്പൺ 2016).

ജോക്കോവിച്ചിന്റെ പുതിയ പരിശീലകനായി മുൻ ടെന്നീസ് താരം പെപ്പെ ഇമാൻസ് ചുമതലയേൽക്കും. സ്പെയിൻകാരനായ മെഡിറ്റേഷൻസ് ഗുരു എന്നറിയപ്പെടുന്ന ഇമാൻസ്, മാർബെല്ലാ ടെന്നീസ് അക്കാദമിയുടെ തലവനാണ്.

ജോക്കോവിച്ചിന്റെ സഹോദരനും ടെന്നീസ് താരവുമായ മാർക്കോയുമായി ഏറ്റവും അടുത്ത ബന്ധമുള്ള ഇമാൻസിന്റെ പുതിയ പദവി സഹോദരന്റെ ഇടപെടൽ മൂലമാണെന്ന് മാധ്യമങ്ങൾ പറയുന്നു. മാർക്കോയുടെ ആപൽഘട്ടങ്ങളിൽ ഏറെ സഹായിച്ചിട്ടുള്ള ഇമാൻസിന്റെ കീഴിൽ ജോക്കോവിച്ചിന് വീണ്ടും പടവുകൾ കയറാമെന്നും ഇവർ കണക്കുകൂട്ടുന്നു. അതുതന്നെയുമല്ല ചില പ്രത്യേക സാഹചര്യങ്ങളിൽ പരോക്ഷമായും പ്രത്യക്ഷമായും അനുഭവപ്പെടുന്ന മാനസിക സംഘർഷങ്ങളിൽ അയവുണ്ടാകാൻ ഒരു മെഡിറ്റേഷൻ രീതി നല്ലതാവുമെന്നുള്ള തിരിച്ചറിവാണ് മെഡിറ്റേഷൻ ഗുരു ഇമാൻസിന്റെ പുതിയ രംഗപ്രവേശം എന്നും ജോക്കോവിച്ച് പറയുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​