• Logo

Allied Publications

Europe
ക്രിസ്തീയ ഭക്‌തിഗാന ആൽബം ‘പൈതൽ’ പ്രകാശനം ചെയ്തു
Share
സൂറിച്ച്: ക്രിസ്തീയ ഭക്‌തിഗാന ശാഖയിൽ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന ഗായകനും ഗാനരചയിതാവുമായ ജിനോ കുന്നുംപുറത്തിന്റെ നൂറ്റിരണ്ടാമത് ക്രിസ്തീയ ആൽബം ‘പൈതൽ’ 20 രാജ്യങ്ങളിൽ പ്രകാശനം ചെയ്തു.

മാലാഖകുഞ്ഞുങ്ങളുടെ മാത്രം നാദത്തിൽ ഒരു ആൽബം എന്ന ജിനോ കു ന്നുംപുറത്തിന്റെ ഏറെ നാളത്തെ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ് 23 കൊച്ചുകുട്ടികൾ അതും വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള മലയാളികുട്ടികളെ ചേർത്തുകൊണ്ട് അവരുടെ മധുര ശബ്ദത്തിൽ പൈതൽ എന്ന ആൽബത്തിന്റെ സാക്ഷാത്കാരം. നാലു മുതൽ പതിനൊന്ന് വയസുവരെയുള്ള 183 കുട്ടികളിൽ നിന്നാണ് 23 കുട്ടികളെ തെരഞ്ഞെടുത്തത്.

ശ്രേയ ജയദീപ (കോഴിക്കോട്), അന്നക്കുട്ടി (ദുബായ്), നിയാ പതിയാല (കാഞ്ഞിരപ്പള്ളി), ജെന്നിഫർ ആലിസ് (കൊച്ചി), അന്ന റോസ് ആന്റണി (ആലപ്പുഴ), അശ്വതി നായർ (ദുബായ്), അവണി പി. ഹരീഷ് (തൊടുപുഴ), റ്റിയ റോസ് തോമസ് (കുവൈത്ത്), സഞ്ജനാ സാജൻ (പെരുമ്പാവൂർ), ഇസബെല്ലാ ലിസാ ജോർജ് (ബംഗളൂരു), ബെനിറ്റ് മേരി ബോബി (അമേരിക്ക), നിവ്യാ ഷാജു (തൊടുപുഴ), ആര്യനന്ദ ആർ. ബാബു (കോഴിക്കോട്), ജാനറ്റ് ചെത്തിപ്പുഴ (സ്വിറ്റ്സർലൻഡ്), നേധ്യ ബിനു (മസ്കറ്റ്), ആൻലിയ ആൻസ്മിത്ത് (കൊച്ചി), ഡിയോണ മാത്യു (കുമളി), ശ്രേയ അന്ന ജോസഫ് (കോട്ടയം), ശിഖാ വിജയൻ (കട്ടപ്പന), ടിൻസ ബിജു (കുവൈത്ത്), നിധി സജീഷ് (അയർലൻഡ്),റോസ് ഡിൻറ്റോ (മസ്കറ്റ്), സിയോൻ ജിനോ (തൊടുപുഴ) എന്നീ കുഞ്ഞുഗായകരാണ് ഇതിൽ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. മനോജ് ഇലവുങ്കൽ, ഫാ. മൈക്കിൾ പനച്ചിക്കൽ, ലിജോഷ് വാഴപ്പിള്ളി, സണ്ണി പന്നിയാർകുട്ടി എന്നിവരാണ് ആൽബത്തിന്റെ ഗാനരചയിതാക്കൾ. സംഗീതം നെൽസൺ പീറ്ററും നിർമാതാവ് ജിനോ കുന്നുംപുറത്തുമാണ്.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.