• Logo

Allied Publications

Europe
റഷ്യൻ സെൻട്രൽ ബാങ്കിൽ സൈബർ കവർച്ച: 31 മില്യൺ നഷ്‌ടം
Share
മോസ്കോ: റഷ്യ സെൻട്രൽ ബാങ്കിലുണ്ടായ സൈബർ കവർച്ചയിൽ 31 മില്യൺ ഡോളർ നഷ്ടമായി. വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച വിവരം ബാങ്ക് അധികൃതർ പുറത്തുവിട്ടത്. ആഗോളതലത്തിൽ നടന്ന ഏറ്റവും വലിയ സൈബർ കവർച്ചകളിലൊന്നാണിത്.

എകദേശം അഞ്ച് മില്യൺ ഡോളർ കൊളളയടിക്കാനാണ് കവർച്ചക്കാർ ലക്ഷ്യമിട്ടതെന്ന് സെൻട്രൽ ബാങ്ക് പ്രതിനിധി ആർടിയോം സിക്യോവ് പറഞ്ഞു. നഷ്ടപ്പെട്ട പണത്തെകുറിച്ചുളള കണക്കെടുപ്പുകൾ നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിവസങ്ങൾക്ക് മുമ്പ് സെൻട്രൽ ബാങ്ക് ഇടപാടുകളെ കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. അതിൽ ഹാക്കർമാർ അക്കൗണ്ടിൽ കടന്ന് കയറിയതിനെ കുറിച്ച് പരാമർശങ്ങളുണ്ട്.

ഹാക്കർമാർ ആധുനിക സംവിധാനങ്ങളുമായി ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് കടന്ന് കയറ്റം നടത്തുന്ന സാഹചര്യത്തിൽ ബാങ്കുകളുടെ സുരക്ഷ കൂടുതൽ വർധിപ്പിക്കണമെന്ന് സൈബർ സെക്യൂരിറ്റി വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിൽ വേണം റഷ്യൻ സെൻട്രൽ ബാങ്കിൽ നടന്ന കവർച്ചയെ കാണാൻ.

മുമ്പ് ന്യൂയോർക്ക് സെൻട്രൽ ബാങ്കിലും ബംഗ്ലാദേശ് സെൻട്രൽ ബാങ്കിലും സമാനമായി രീതിയിൽ കവർച്ച നടന്നിരുന്നു. എന്നാൽ, രാജ്യത്തെ സാമ്പത്തിക സ്‌ഥിതി തകർക്കാൻ വിദേശ ചാരസംഘടനകളാണോ കവർച്ചക്ക് പിന്നിലെന്ന് സംശയിക്കുന്നതായും റഷ്യ ആരോപിച്ചു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്