• Logo

Allied Publications

Europe
ഒഐസിസി ഇറ്റലി പ്രവർത്തക കൺവൻഷൻ ശ്രദ്ധേയമായി
Share
റോം: ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് (ഒഐസിസി) ഇറ്റലിയുടെ സ്നേഹഭവൻ ഉദ്ഘാടനവും പ്രവർത്തക കൺവൻഷനും പൊതുസമ്മേളനവും വിപുലമായ പരിപാടികളോടെ ഇറ്റലിയിലെ റോമിൽ നടത്തി.

ഡിസംബർ നാലിന് രാവിലെ 11 ന് കോട്ടയം ഡിസിസി പ്രസിഡന്റും ലോയേഴ്സ് യൂണിയൻ സംസ്‌ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. ടോമി കല്ലാനി പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി ബർബി ഫെർണാണ്ടസ് മുഖ്യാതിഥിയായി പങ്കെടുത്തു.

സ്നേഹഭവനത്തിന്റെ ആദ്യഘഡു ചെക്ക് ടോമി കല്ലാനിക്ക് ഒഐസിസി ഇറ്റലി പ്രസിഡന്റ് ജോമോൻ തോമസ് കൈമാറി. ഒഐസിസി ഇറ്റലിയുടെ പ്രവർത്തനത്തിൽ സന്തോഷം രേഖപ്പെടുത്തിയ ടോമി കോൺഗ്രസ് എന്ന മഹാപ്രസ്‌ഥാനത്തിന്റെ പ്രസക്‌തിയെക്കുറിച്ചും പ്രസംഗിച്ചു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് സുധീരൻ എന്നിവരുടെ സന്ദേശം ബർബി ഫെർണാണ്ടസ് വായിച്ചു.

ഒഐസിസി ഇറ്റലിയുടെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ജോജി അച്ചട്ട് സമ്മേളനത്തിൽ അവതരിപ്പിച്ചു. ജോമോൻ തോമസ്, ട്രഷറാർ ഷിബു മാത്തൂർ, വൈസ് പ്രസിഡന്റ് ഷൈൻ ലോപ്പസ് എന്നിവർ പ്രസംഗിച്ചു. ഒഐസിസി ഇറ്റലിയുടെ സ്നേഹഭവനത്തിന്റെ സമ്മാനകൂപ്പൺ നറുക്കെടുപ്പും ചടങ്ങിൽ നടത്തി. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ