• Logo

Allied Publications

Europe
സ്വിറ്റ്സർലൻഡിന്റെ കവി ബേബി കാക്കശേരി സപ്തതിയുടെ നിറവിൽ
Share
സൂറിച്ച്: സ്വിറ്റ്സർലൻഡ് മലയാളികളുടെ പ്രിയ നർമ കവി ബേബി കാക്കശേരി സപ്തതിയുടെ നിറവിൽ. കറുത്ത ഫലിതത്തിൽ സമൂഹത്തിലെ അപ്രിയ സത്യങ്ങളെ കവിതയിലൂടെ വരയ്ക്കുന്ന ബേബി സ്വിറ്റ്സർലൻഡ് മലയാളികളുടെ സാഹിത്യമേൽവിലാസമാണ്. കവിതയിൽ യൗവനം കാത്തുസൂക്ഷിക്കുന്ന അദ്ദേഹത്തിന് പ്രായം എഴുപതിന്റെ നിറവിലേക്ക് എത്തുകയാണ്.

തൃശൂർ ജില്ലയിലെ ഗുരുവായൂരിനടുത്ത് മറ്റം എന്ന ഗ്രാമത്തിൽ കർഷകരായ ഈയപ്പന്റേയും താണ്ടമ്മയുടെയും മകനായാണ് ബേബിയുടെ ജനനം. തപാൽ വകുപ്പിലാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വിവാഹ ശേഷമാണ് യൂറോപ്പിലെത്തുന്നതും പ്രവാസിയുടെ കുപ്പായമണിയുന്നതും. വിദ്യാഭ്യാസ കാലത്തും ഉദ്യോഗ കാലത്തും പിന്നീട് യൂറോപ്പിലെത്തിയപ്പോഴും ബേബി കവിതയെ കൂടെകൊണ്ടു നടന്നു.

യൂറോപ്പിലെ തിരക്കേറിയ ജീവിതത്തിനിടയിലാണ് വിവിധ കവിതാ സമാഹാരങ്ങൾ പുസ്തകങ്ങളായത്. ‘ദാഹിക്കുന്ന താമര’ എന്ന സമാഹാരം പ്രശസ്ത കവി കുഞ്ഞുണ്ണി മാഷ്, നേവലിസ്റ്റ് കോവിലന് ആദ്യ പ്രതി നൽകിയാണ് പ്രകാശനം നടത്തിയത്. തുടർന്ന് ഹംസകാവ്യം, വിലാപകാവ്യം തുടങ്ങിയ കവിതാ സമാഹാരങ്ങളും അദ്ദേഹത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവയിൽ ചിലതു മാത്രമാണ്.

യൂറോപ്പിലും അമേരിക്കയിലും നിന്ന് പ്രസിദ്ധീകരിക്കുന്ന നിരവധി മാഗസിനുകളിലും പംക്‌തികളിലും എഴുതുന്ന കാക്കശേരി രശ്മി മാഗസിന്റെ ഓസ്ട്രിയ, സ്വിസ് എഡിറ്റർ കൂടിയാണ്. നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്